

ഇന്ത്യൻ പ്രീമിയർ ലീഗിൽ മിന്നും ഫോമിലുള്ള കൗമാരതാരം വൈഭവ് സൂര്യവംശി സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഗോൾഡൻ ഡക്കായി പുറത്തായത് വലിയ ചർച്ചയായിരുന്നു. ഹെെദരാബാദിന്റെ യുവ പേസറായ പ്രഫുൽ ഹിംഗെയുടെ ഷോർട്ട് ബോൾ കെണിയിലാണ് രാജസ്ഥാന്റെ ഓപ്പണറായ വെെഭവ് വീണത്. വളരെ നിരാശയോടെ ഡഗൗട്ടിലേക്ക് മടങ്ങുന്ന വെെഭവിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു.
ഇപ്പോഴിതാ ഹെെദരാബാദിനെതിരേ ഡക്കായി പുറത്തായതിൽ വലിയ നിരാശ വെെഭവിനില്ലെന്നാണ് രാജസ്ഥാൻ റോയൽസിന്റെ സഹ പരിശീലകനായ ട്രവർ പെന്നി പറയുന്നത്. എന്നാൽ വെെഭവിനെ മറ്റൊരു സങ്കടം അലട്ടുന്നുണ്ടെന്നും അത് അവനെ ഫീൽഡിങ്ങിൽ ഇറക്കാത്തതിനാലാണെന്നാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞ മത്സരത്തിൽ വെെഭവിനെ ഫീൽഡിങ്ങിന് ഇറക്കാതിരുന്നതിൽ അവന് വലിയ നിരാശയുണ്ടായിരുന്നുവെന്ന് പറഞ്ഞ ട്രവർ പെന്നി ആ തീരുമാനത്തിന്റെ കാരണവും വ്യക്തമാക്കി.
'കഴിഞ്ഞ മത്സരത്തിൽ ഫീൽഡിംഗ് നഷ്ടമായതിൽ വൈഭവ് ഒട്ടും സന്തോഷവാനല്ല. ഫീൽഡിങ്ങിനിറങ്ങാൻ വൈഭവ് അത്രയ്ക്ക് ഇഷ്ടപ്പെട്ടിരുന്നു. മോശം ഫീൽഡർ ആയതുകൊണ്ടല്ല അവനെ മാറ്റിയത്. ഡൊനോവർ ഫെരെയ്റ പരിക്കിനെത്തുടർന്ന് ഫീൽഡിങ്ങിന് ഇറങ്ങിയിരുന്നില്ല. അവൻ ഫിറ്റ്നസ് വീണ്ടെടുത്തപ്പോൾ ഫീൽഡിങ്ങിന് ഇറക്കേണ്ടത് അത്യാവശ്യമായിരുന്നു. ഇതുകൊണ്ടാണ് വെെഭവിനെ പുറത്തിരുത്താൻ തീരുമാനിച്ചത്', സഹ പരിശീലകൻ വ്യക്തമാക്കി.
Content Highlights: IPL 2026: Vaibhav Suryavanshi ‘not happy’ being Impact Sub, reveals RR coach