

കൗമാരതാരം വൈഭവ് സൂര്യവംശിക്ക് ഇന്ത്യയുടെ സീനിയർ ടീമിലേക്കുള്ള വഴിയൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി മിന്നും പ്രകടനം പുറത്തെടുക്കുന്ന വൈഭവിനെ അയര്‍ലാന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന.
ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുൻപാണ് അയര്‍ലാന്‍ഡുമായുള്ള സീരിസ്. വൈഭവിനെ ടീമിലുള്‍പ്പെടുത്തുമെന്ന് ഇന്ത്യന്‍ ക്രിക്ക് ബോര്‍ഡുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങളാണ് ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് വെളിപ്പെടുത്തിയത്. സെലക്ടര്‍മാര്‍ വൈഭവിന്റെ പേര് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്.
🚨 VAIBHAV SURYAVANSHI TO INDIAN TEAM 🚨
— Johns. (@CricCrazyJohns) April 14, 2026
- Vaibhav Suryavanshi is likely to be selected for the T20I series against Ireland. [Devendra Pandey] pic.twitter.com/mNeugvIg1A
ഐപിഎല്ലില്‍ ഉള്‍പ്പടെ മികച്ച പ്രകടനം തുടരുന്ന വൈഭവിനെ ഇന്ത്യയുടെ സീനിയർ ടീമില്‍ ഉള്‍പ്പെടുത്താന്‍ ഇനിയും വൈകേണ്ടെന്നാണ് സെലക്ടര്‍മാരുടെ നിലപാട്. താരതമ്യേന ദുര്‍ബലനായ എതിരാളിക്കെതിരായ പരമ്പരയിൽ വൈഭവിനെ ടീമില്‍ ഉള്‍പ്പെടുത്താനാണ് സെലക്ടര്‍മാരുടെ നീക്കം. അതുകൊണ്ടാണ് അയര്‍ലാന്‍ഡിനെതിരായ പരമ്പരയില്‍ വൈഭവിനെ ടീമില്‍ ഉള്‍പ്പെടുത്താനൊരുങ്ങുന്നത്. സീനിയര്‍ ടീമിലും മികച്ച പ്രകടനം തുടരുകയാണെങ്കില്‍ സിംബാബ്‌വെക്കെതിരായ പരമ്പരയിലും വൈഭവിനെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും.
സീനിയർ ടീമിലെത്തിയാൽ ഇന്ത്യയ്ക്ക് വേണ്ടി രാജ്യാന്തര മല്‍സരം കളിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റെക്കോര്‍ഡും വൈഭവിന്‍റെ പേരില്‍ കുറിക്കപ്പെടും. പതിനഞ്ച് വയസാണ് വൈഭവിനിപ്പോള്‍ ഉള്ളത്. 16–ാം വയസിലാണ് ഇതിഹാസതാരമായ സച്ചിന്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്.
രാജസ്ഥാന്‍ റോയല്‍സിനായി ഐപിഎല്ലില്‍ കളിക്കുന്ന വൈഭവ് മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ലോകോത്തര ബോളര്‍മാരായ ബുംറയുള്‍പ്പടെയുള്ളവരെ അനായാസം നേരിട്ട വൈഭവ് ആര്‍സിബിക്കെതിരെ 26 പന്തില്‍ നിന്ന് 78 റണ്‍സും ചെന്നൈക്കെതിരെ 17 പന്തില്‍ നിന്ന് 52 റണ്‍സും മുംബൈക്കെതിരെ 14 പന്തില്‍ നിന്ന് 39 റണ്‍സും നേടിയിരുന്നു.
Content Highlights: Vaibhav Suryavanshi likely for T20 tour to Ireland, Wonder Kid's India debut loading?