കോഹ്‌ലിയല്ലാതെ പിന്നെ ആര്! സീസണില്‍ കൂടുതല്‍ കാഴ്ചക്കാരുളള ആദ്യ നാല് മത്സരങ്ങളും ആർസിബിയുടേത്

ഈ നാല് മത്സരങ്ങളിൽ രാജസ്ഥാനെതിരെ മാത്രമാണ് വിരാട് കോഹ്‌ലിയും സംഘവും പരാജയം വഴങ്ങിയത്

കോഹ്‌ലിയല്ലാതെ പിന്നെ ആര്! സീസണില്‍ കൂടുതല്‍ കാഴ്ചക്കാരുളള ആദ്യ നാല് മത്സരങ്ങളും ആർസിബിയുടേത്
dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗ് 2026 സീസൺ അത്യധികം ആവേശകരമായി മുന്നോട്ടുപോവുകയാണ്. നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിന്റെ മത്സരങ്ങൾക്കാണ് ഈ സീസണിൽ ഏറ്റവും കൂടുതൽ ആരാധകരും കാഴ്ചക്കാരും ഉള്ളത്. ഈ സീസണിലെ ഇതുവരെയുള്ള മത്സരങ്ങളുടെ ഒടിടി കാഴ്ചക്കാരിൽ ആദ്യ നാല് സ്ഥാനത്തും ആർസിബിയുടെ മത്സരങ്ങളാണ്.

സൂപ്പർതാരം വിരാട് കോഹ്‌ലി തന്നെയാണ് ആർസിബിയുടെ മത്സരങ്ങൾക്കു ഇത്ര വലിയ സ്വീകാര്യത ലഭിക്കാൻ കാരണം. ജിയോ ഹോട്ട്സ്റ്റാറിൽ 434 മില്യൺ കാഴ്ചക്കാരുമായി റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു- സൺറൈസേഴ്‌സ് ഹൈദരാബാദ് മത്സരമാണ് ഒന്നാം സ്ഥാനത്ത്. സീസണിലെ ആദ്യ മത്സരമായിരുന്ന ഇത് ആർസിബിയുടെ തട്ടകമായ ബെം​ഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് നടന്നത്.

413 മില്യൺ കാഴ്ചക്കാരുമായി രാജസ്ഥാൻ റോയൽസ്- ആർസിബിയുടെ മത്സരമാണ് രണ്ടാം സ്ഥാനത്ത്. മുംബൈ ഇന്ത്യൻസ്-ആർസിബി മത്സരം 410 മില്യൺ കാഴ്ചക്കാരുമായി മൂന്നാം സ്ഥാനത്തുണ്ട്. ആർസിബി - സിഎസ്‌കെ മത്സരം 361 മില്യൺ കാഴ്ചക്കാരുമായി നാലാം സ്ഥാനത്ത്. ഈ നാല് മത്സരങ്ങളിൽ രാജസ്ഥാനെതിരെ മാത്രമാണ് വിരാട് കോഹ്‌ലിയും സംഘവും പരാജയം വഴങ്ങിയത്.

Content Highlights: Top 4 most viewed matches in IPL 2026 so far is RCB matches

dot image
To advertise here,contact us
dot image