എങ്ങനെ ആഘോഷിക്കാതിരിക്കും? വൈഭവ് ഗോൾഡൻ ഡക്കായപ്പോൾ തുള്ളിച്ചാടി കാവ്യ മാരൻ, വീഡിയോ

വൈഭവ് പുറത്തായതിന് പിന്നാലെ സൺറൈസേഴ്സ് ഹൈദരാബാദ് ടീം ഉടമ കാവ്യാ മാരന്‍റെ ആഘോഷമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്

എങ്ങനെ ആഘോഷിക്കാതിരിക്കും? വൈഭവ് ഗോൾഡൻ ഡക്കായപ്പോൾ തുള്ളിച്ചാടി കാവ്യ മാരൻ, വീഡിയോ
dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ മിന്നും ഫോമിലുള്ള കൗമാരതാരം വൈഭവ് സൂര്യവംശി സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ​ഗോ‍ൾഡൻ ഡക്കായി പുറത്തായത് വലിയ ചർച്ചയായിരുന്നു. ഹെെദരാബാദിന്റെ യുവ പേസറായ പ്രഫുൽ ഹിംഗെയുടെ ഷോർട്ട് ബോൾ കെണിയിലാണ് രാജസ്ഥാന്റെ ഓപ്പണറായ വെെഭവ് വീണത്. വളരെ നിരാശയോടെ ഡഗൗട്ടിലേക്ക് മടങ്ങുന്ന വെെഭവിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു.

ഇപ്പോഴിതാ വൈഭവ് പുറത്തായതിന് പിന്നാലെ സൺറൈസേഴ്സ് ഹൈദരാബാദ് ടീം ഉടമ കാവ്യാ മാരന്‍റെ ആഘോഷമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. വൈഭവ് ഔട്ടായതോടെ ടിവി ക്യാമറകൾ എസ്ആർഎച്ച് ഡഗൗട്ടിലേക്ക് തിരിഞ്ഞിരുന്നു. ഈ സമയം ​ഗാലറിയിലിരിക്കുകയായിരുന്ന കാവ്യ സീറ്റിൽനിന്ന് ചാടിയെഴുന്നേറ്റാണ് ആഹ്ലാദപ്രടനം നടത്തിയത്. കാരണം തകർപ്പൻ ഫോമിലൂടെ വൈഭവ് ആദ്യ പന്തിൽ പുറത്തായതോടെ ബ്രേക്ക് ത്രൂ ആണ് ഹൈദരാബാദിന് ലഭിച്ചത്.

വലിയ തകർച്ച നേരിട്ട രാജസ്ഥാന് പിന്നീട് മത്സരത്തിൽ കാര്യമായ തിരിച്ചുവരവ് നടത്താനും സാധിച്ചില്ല. മത്സരത്തിൽ 57 റൺസിനായിരുന്നു ഹൈദരാബാദ് വിജയിച്ചത്. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടായ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മത്സരത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് ഉയര്‍ത്തിയ 217 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്നതിനിടയില്‍ 159 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു രാജസ്ഥാന്‍. ഹൈദരാബാദിന്റെ യുവ പേസര്‍മാരായ പ്രഫുല്‍ ഹിംഗെയുടെയും സാക്കിബ് ഹുസൈന്റെയും ഫോര്‍ഫറിന്റെ മികവിലാണ് രാജസ്ഥാന്‍ തകര്‍ന്നടിഞ്ഞത്.

Content Highlights: ipl 2026, SRH vs RR: Kavya Maran's Reaction to Vaibhav Suryavanshi's Wicket, Goes Viral

dot image
To advertise here,contact us
dot image