പ്രഫുലിന് നാല് വിക്കറ്റ്; ഹൈദരാബാദിനെതിരെ രാജസ്ഥാന് കനത്ത ബാറ്റിംഗ് തകര്‍ച്ച

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മറുപടി ബാറ്റിങ്ങിനായി ഇറങ്ങിയ രാജസ്ഥാൻ റോയൽസിന് കനത്ത ബാറ്റിംഗ് തകർച്ച

പ്രഫുലിന് നാല് വിക്കറ്റ്; ഹൈദരാബാദിനെതിരെ രാജസ്ഥാന് കനത്ത ബാറ്റിംഗ് തകര്‍ച്ച
dot image

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മറുപടി ബാറ്റിങ്ങിനായി ഇറങ്ങിയ രാജസ്ഥാൻ റോയൽസിന് കനത്ത ബാറ്റിംഗ് തകർച്ച. 217 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന രാജസ്ഥാനായി തിളങ്ങാൻ മുൻനിര ബാറ്റർമാർക്കാർക്കും കഴിഞ്ഞില്ല. കളിയുടെ പവര്‍ പ്ലേയില്‍ തന്നെ ആർആറിന് അഞ്ച് വിക്കറ്റുകള്‍ രാജസ്ഥാന് നഷ്ടമായിരുന്നു. ആ സമയത്ത് 40 റണ്‍സ് മാത്രമായിരുന്നു അവരുടെ സമ്പാദ്യം. ആദ്യ ഓവറില്‍ തന്നെ മൂന്ന് വിക്കറ്റ് വീഴ്ത്തി തകർപ്പൻ പ്രകടനം കാഴ്ച്ചവച്ച പ്രഫുല്‍ ഫിംഗെയാണ് രാജസ്ഥാനെ അപ്പാടെ തകർത്തത്. ഇതുവരെ 18 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് പ്രഫുല്‍ പോക്കറ്റിൽ ആക്കിയിട്ടുള്ളത്. സാക്കിബ് ഹുസൈൻ ഒരു വിക്കറ്റും വീഴ്ത്തി.

പ്രഫുല്‍ എറിഞ്ഞ രണ്ടാം പന്തില്‍ തന്നെ വൈഭവ് സൂര്യവന്‍ഷിയുടെ പൂജ്യത്തിന് പുറത്തായി. നാലാം പന്തില്‍ ധ്രുവ് ജുറലും റൺസ് നേടാനാകാതെ ഡഗ്ഔട്ടിലേക്ക് മടങ്ങി. അവസാന പന്തില്‍ ലുവന്‍-ഡ്രെ പ്രിട്ടോറിയസിനേയും കൂടി തിരിച്ചയച്ച് പ്രഫുല്‍ രാജസ്ഥാനെ മൂന്നിന് ഒന്ന് എന്ന നിലയിലേക്ക് തകർച്ചയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടു. രണ്ടാം ഓവറില്‍ ഒരു റൺസ് മാത്രം നേടി യശസ്വി ജയ്‌സ്വാളും മടങ്ങി. ഇത്തവണ സാക്കിബ് ഹുസൈന്റെ പന്തില്‍ നിതീഷ് കുമാറിന് ക്യാച്ച്. തുടര്‍ന്ന് മൂന്നാം ഓവറില്‍ റിയന്‍ പരാഗിനേയും (4) മടക്കി പ്രഫുല്‍ രാജസ്ഥാനെ അഞ്ചിന് ഒമ്പത് എന്ന പരിതാപകരമായ നിലയിലേക്ക് തള്ളിവിട്ടു. ജഡേജ - ഫെരേര സഖ്യത്തിലാണ് രാജസ്ഥാന്റെ ഇനിയുള്ള പ്രതീക്ഷ.

ഇഷാന്‍ കിഷന്റെ (44 പന്തില്‍ 91) ഇന്നിംഗ്‌സാണ് ഹൈദരാബാദിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 44 പന്തിൽ 91 റൺസാണ് താരം അടിച്ചുകൂട്ടിയായത്. ഹെന്റിച്ച ക്ലാസന്‍ (26 പന്തില്‍ 40), നിതീഷ് കുമാര്‍ (28), സലിന്‍ അറോറ (24), ട്രാവിസ് ഹെഡ് (18) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. അഭിഷേക് ശര്‍മ (0) ഗോള്‍ഡന്‍ ഡക്കായപ്പോൾ, അനികേത് വര്‍മ ആറ് റൺസ് എടുത്തതും പുറത്തായി. ഹര്‍ഷ് ദുബെ (0) സലിലിനൊപ്പം പുറത്താവാതെ നിന്നു.

Content highlight: RR collapsed against SRH in IPL 2026

dot image
To advertise here,contact us
dot image