ഹാർദിക്കിന്റെ വിക്കറ്റ് ആഘോഷിച്ച് ക്രുനാൽ, ചർച്ചയായി കലിപ്പ് നോട്ടവും; ​പാണ്ഡ്യ ബ്രദേഴ്സ് ഇനി പഴയതുപോലെയല്ല

ക്രുനാലിന്റെ ഈ മാറ്റം സഹോദരങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന അകല്‍ച്ചയുടെ സൂചനയാണോ എന്ന സംശയത്തിലാണ് ആരാധകര്‍

ഹാർദിക്കിന്റെ വിക്കറ്റ് ആഘോഷിച്ച് ക്രുനാൽ, ചർച്ചയായി കലിപ്പ് നോട്ടവും; ​പാണ്ഡ്യ ബ്രദേഴ്സ് ഇനി പഴയതുപോലെയല്ല
dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ​ഗ്ലാമർ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് മുംബൈ ഇന്ത്യന്‍സ് പരാജയപ്പെട്ടതിന് പിന്നാലെ, പാണ്ഡ്യ സഹോദരന്മാര്‍ തമ്മിലുള്ള ഭിന്നതയാണ് ആരാധകർക്കിടയിൽ പ്രധാന ചര്‍ച്ചാവിഷയം. മത്സരത്തില്‍ 18 റണ്‍സിന് ആര്‍സിബി മുംബൈയെ പരാജയപ്പെടുത്തുക​യും ചെയ്തു. എന്നാല്‍ മത്സരത്തേക്കാളും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത് മുംബൈ ക്യാപ്റ്റൻ ഹാര്‍ദിക് പാണ്ഡ്യ പുറത്തായപ്പോള്‍ ആര്‍സിബി താരമായ സഹോദരന്‍ ക്രുനാല്‍ പാണ്ഡ്യ നടത്തിയ അമിതാഘോഷമാണ്.

വാങ്കഡെ സ്റ്റേഡിയത്തില്‍ മുംബൈ- ആർസിബി മത്സരത്തിൽ പാണ്ഡ്യ ബ്രദേഴ്സായ ഹാർദിക്കും ക്രുനാലും നേർക്കുനേർ വരുന്നു എന്നതായിരുന്നു ഹൈലൈറ്റ്. ആര്‍സിബി ഉയര്‍ത്തിയ 241 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈയ്ക്ക് വേണ്ടി തകര്‍ത്തടിച്ച ഹാര്‍ദിക് പാണ്ഡ്യ (22 പന്തില്‍ 40) ടീമിന്റെ പ്രതീക്ഷകള്‍ നിലനിര്‍ത്തിയിരുന്നു. എന്നാല്‍ പതിനഞ്ചാം ഓവറില്‍ ജേക്കബ് ഡഫിയുടെ പന്തില്‍ റൊമാരിയോ ഷെപ്പേര്‍ഡ് ഹാര്‍ദിക്കിനെ പിടികൂടിയതോടെ മത്സരത്തിന്റെ ​ഗതി മാറി.

ഹാർദിക്കിന്റെ നിര്‍ണ്ണായക വിക്കറ്റ് വീണ നിമിഷം ക്രുനാല്‍ പാണ്ഡ്യ തുള്ളിച്ചാടി ആഘോഷിച്ചത് ആരാധകരെ അമ്പരപ്പിച്ചു. സാധാരണ എതിരെ കളിക്കുന്ന ഹാർദിക്കിന്റെ വിക്കറ്റു വീഴുമ്പോൾ വലിയ ആഘോഷങ്ങൾക്കു ക്രുനാൽ നിൽക്കാറില്ല. ക്രുനാലിന്റെ ഈ മാറ്റം, സഹോദരങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന അകല്‍ച്ചയുടെ സൂചനയാണോ എന്ന സംശയത്തിലാണ് ആരാധകര്‍. പുറത്തായി മടങ്ങുന്ന ഹാര്‍ദിക്, ക്രുനാലിന്റെ പ്രകടനം ദേഷ്യത്തോടെ തിരിഞ്ഞുനോക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Content Highlights: IPL 2026: Krunal Pandya’s Extravagant Reaction To Hardik Pandya’s Dismissal vs MI, Fuels Feud Rumours!

dot image
To advertise here,contact us
dot image