

ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെതിരെ മുംബൈ ഇന്ത്യൻസിന് 241 റൺസ് വിജയലക്ഷ്യം. 4 വിക്കറ്റ് നഷ്ടത്തിലാണ് ബെംഗളൂരു 240 റൺസ് നേടിയത്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബംഗളുരുവിലെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ബെംഗളുരുവിന് കൃത്യമായ അടിത്തറയുടെ കളി മെനയാൻ സാധിച്ചു. ആറ് സിക്സറുകളും ആറ് ബൗണ്ടറികളുമടക്കം 36 പന്തിൽ നിന്ന് 78 റൺസോടെ ആർസിബിക്കായി ഫിൽ സാൾട്ട് മികച്ച പ്രകടനം പുറത്തെടുത്തു. സൾട്ടിന് പുറമേ ഓപണർ വിരാട് കോഹ്‌ലിയും നായകൻ രജത് പാട്ടിദാറും അർധസെഞ്ചുറിയുമായി തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചു. വിരാട് കോഹ്‌ലി ഒരു സിക്സറും അഞ്ച് ബൗണ്ടറികളുമടക്കം 38 പന്തിൽ 50 റൺസും നായകൻ പാട്ടിദാർ അഞ്ച് സിക്സറും നാല് ബൗണ്ടറികളും അടക്കം 20 പന്തിൽ 53 റൺസുമാണ് നേടിയത്. ഹർദിക്കിനെ പന്ത് ഉയർത്തി അടിച്ച കോഹ്‌ലിയെ ശ്രുയകുമാർ യാദവ് കൈപ്പിടിയിൽ ഒതുക്കിയപ്പോൾ പാട്ടിദാറിനെ സാന്റ്നറുടെ പന്തിൽ തിലക് വർമയും മടക്കി അയച്ചു. ജിതേഷ് ശർമ 9 പന്തിൽ 10 റൺസും ടിം ഡേവിഡ് പുറത്താകാതെ 16 പന്തിൽ 34 റൺസും, റൊമാരിയോ ഷെപ്പേർഡ് പുറത്താകാതെ 2 പണത്തിൽ 2 റൺസും ബെംഗളുരുവിനായി നേടി.
മുംബൈ ബൗളിംഗ് നിരയിൽ ട്രെന്റ് ബോൾട്ട്, ഹർദിക് പാണ്ഡ്യാ, മിച്ചൽ സാന്റ്നർ, ശാർദൂല താക്കൂർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കുന്തമുന എന്ന വിശേഷിപ്പിക്കപ്പെടുന്ന ജസ്പ്രീത് ബുമ്രയ്ക്ക് ഇതുവരെ ഈ ഐപിഎൽ സീസണിൽ ഒരു വിക്കറ്റ് പോലും നേടാനായിട്ടില്ല.
Content highlight: Royal Challengers Bengaluru set 241-run target against Mumbai Indians