മുംബൈയുടെ നെഞ്ചത്ത് രാജസ്ഥാന്റെ കൊട്ടിക്കലാശം

ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനെ തകർത്തെറിഞ്ഞ് രാജസ്ഥാൻ റോയൽസ്

മുംബൈയുടെ നെഞ്ചത്ത് രാജസ്ഥാന്റെ കൊട്ടിക്കലാശം
dot image

ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനെ തകർത്തെറിഞ്ഞ് രാജസ്ഥാൻ റോയൽസ്. 27 റൺസിന്റെ മിന്നും ജയമാണ് രാജസ്ഥാൻ വേണ്ടിയത്. തുടർച്ചയായ മൂന്നാം ജയത്തോടെ രാജസ്ഥാൻ ഇതോടെ പോയിന്റ് പട്ടികയിൽ തലപ്പത്തെത്തുകയും ചെയ്തു.

മഴ മൂലം 11 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 150 റൺസാണ് രാജസ്‌ഥാൻ അടിച്ചെടുത്തത്. 14 പന്തിൽ അഞ്ച് സിക്‌സറും ഒരു ഫോറുകളും അടക്കം 278 സ്ട്രൈക്ക് റേറ്റിൽ 39 റൺസ് നേടി വൈഭവ് കളം നിറഞ്ഞു.

Also Read:

വൈഭവ് മടങ്ങിയിട്ടും പിന്മാറാൻ തയ്യാറാവാത്ത ജയ്‌സ്വാൾ അവസാന പന്ത് വരെ പൊരുതി 32 പന്തിൽ 77 റൺസ് നേടി. നാല് സിക്സറുകളും പത്ത് ഫോറുകളും അടക്കം 240 സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. റിയാൻ പരാഗ് പത്ത് പന്തിൽ 20 റൺസ് കൂടി ചേർത്തു.

മറുപടി ബാറ്റിങ്ങിൽ മുംബൈ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 1 റൺസാണ് നേടിയത്. മുംബൈ തകർച്ചയോടെയാണ് തുടങ്ങിയത്. ആദ്യ അഞ്ച് ഓവറിൽ തന്നെ അഞ്ച് വിക്കറ്റുകൾ നഷ്ടമായി. റിയാൻ റിക്കിൽട്ടൻ, രോഹിത് ശർമ, ഹാർദിക്, സൂര്യകുമാർ എന്നിവരെല്ലാം രണ്ടക്കം കാണതെ പുറത്തായി.

ഷെർഫെയ്ൻ റുഥർഫോർഡ് , നാമാൻ ധിർ എന്നിവർ 25 റൺസ് വീതം നേടി. രാജസ്ഥാന് വേണ്ടി രവി ബിഷ്‌ണോയി, നാന്ദ്രേ ബർഗർ, സന്ദീപ് ശർമ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

Content highlights: rajasthan broyals thumping victory against mumbai indians ipl 2026 match report

dot image
To advertise here,contact us
dot image