

ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് തകർപ്പൻ തുടക്കം. മൂന്നോവർ പിന്നിടുമ്പോൾ 58 റൺസ് രാജസ്ഥാൻ നേടി. യശ്വസി ജയ്‌സ്വാൾ 11 പന്തിൽ 37 റൺസും വൈഭവ് ഏഴ് പന്തിൽ 20 റൺസ് നേടിയും ക്രീസിലുണ്ട്.
ജസ്പ്രീത് ബുംറയും വൈഭവ് സൂര്യവംശിയും നേർക്കുനേർ വരുന്ന പോരാട്ടം എന്ന നിലയിൽ ശ്രദ്ധേയമായ മത്സരത്തിൽ ബുംറയുടെ ആദ്യ പന്തിൽ തന്നെ വൈഭവ് സിക്സർ പറത്തി. ആ ഓവറിൽ തന്നെ രണ്ടാം സിക്‌സറും വൈഭവ് നേടി.
ഗുവാഹത്തി, ബര്‍സപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. മഴയെ തുടര്‍ന്ന് വൈകിയാണ് ടോസിട്ടത്. അതുകൊണ്ടുതന്നെ 11 ഓവര്‍ മത്സരമാണ് നിശ്ചയിച്ചിരിക്കുന്നത്. ആദ്യ 3.2 ഓവറുകള്‍ പവര്‍ പ്ലേ ആയിരിക്കും.
മുംബൈ നിരയില്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തി. ട്രന്റ് ബോള്‍ട്ടിനേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാറ്റമൊന്നുമില്ലാതെയാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്.
മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, റയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമാന്‍ ധിര്‍, ഷാര്‍ദുല്‍ താക്കൂര്‍, ദീപക് ചാഹര്‍, ഗസന്‍ഫര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ.
രാജസ്ഥാന്‍ റോയല്‍സ്: വൈഭവ് സൂര്യവന്‍ഷി, യശസ്വി ജയ്സ്വാള്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ് (ക്യാ്പറ്റന്‍), ഷിംറോണ്‍ ഹെറ്റ്മെയര്‍, ഡോണോവന്‍ ഫെരേര, രവീന്ദ്ര ജഡേജ, ജോഫ്ര ആര്‍ച്ചര്‍, നാന്ദ്രെ ബര്‍ഗര്‍, തുഷാര്‍ ദേശ്പാണ്ഡെ, സന്ദീപ് ശര്‍മ.
Content highlights:vaibhav suryavanshi six against jasprit bumrah rajasthan royals vs mumbai-indians ipl 2026