ആദ്യജയം തേടി ഗുജറാത്ത് ടൈറ്റന്‍സ്; എതിരാളികൾ ഡല്‍ഹി ക്യാപിറ്റല്‍സ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിൽ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് - ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം

ആദ്യജയം തേടി ഗുജറാത്ത് ടൈറ്റന്‍സ്; എതിരാളികൾ ഡല്‍ഹി ക്യാപിറ്റല്‍സ്
dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിൽ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് - ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം. ദില്ലി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുക. കളിച്ച രണ്ട് കളിയും ജയിച്ചാണ് ഡല്‍ഹിയുടെ വരവെങ്കിൽ കളിച്ച രണ്ടിൽ രണ്ടും തോറ്റാണ് ഗുജറാത്തിന്റെ വരവ്. രണ്ട് ജയങ്ങളോടെ നാല് പോയിന്റുമായി ഡൽഹി പട്ടികയിൽ നാലാം സ്ഥാനത്തും രണ്ട് മത്സരങ്ങളും തോറ്റ് നിരാശരായി ഗില്ലും സംഘവും പട്ടികയിൽ ഒൻപതാം സ്ഥാനത്തുമാണുള്ളത്.

മത്സരത്തിൽ ശ്രദ്ധാകേന്ദ്രമായി മാറുന്നത് ഡല്‍ഹിയുടെ പുതിയ ഹീറോ സമീര്‍ റിസ്വി തന്നെയായിരിക്കും. ലക്നൗവിനെതിരെ 47 പന്തില്‍ പുറത്താവാതെ 70 റണ്‍സെടുത്ത് നിറഞ്ഞാടിയ റിസ്വി മുംബൈയ്‌ക്കെതിരെ 51 പന്തില്‍ നേടിയത് 90 റൺസും നേടിയിരുന്നു. തുടക്കം തന്നെ പിഴച്ച കെ എല്‍ രാഹുലും നിതീഷ് റാണയും തങ്ങളുടെ ഫോം വീണ്ടെടുത്താൽ ഡല്‍ഹിക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും.

അനായാസം കൂറ്റന്‍ ഷോട്ടുകള്‍ കളിക്കുന്ന ഡേവിഡ് മില്ലറും ട്രിസ്റ്റന്‍ സ്റ്റബ്‌സും ഡല്‍ഹിയുടെ സ്‌കോര്‍ ബോര്‍ഡ് സുരക്ഷിതമാക്കും എന്നതിൽ സംശയമില്ല. അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് സ്പിന്‍ ജോഡിക്കൊപ്പം ലുംഗി എന്‍ഗിഡിയും ടി നടരാജനും മുകേഷ് കുമാറുമെല്ലാം പ്രതീക്ഷയ്‌ക്കൊത്ത് പന്തെറിയുന്നതും ടീമിന് പ്രതീക്ഷ നൽകുന്നു. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ പരിക്കുമാറിയെത്തുന്നത് ഗുജറാത്തിന് ആശ്വാസം തന്നെയായിരിക്കും. ഗില്ലിനൊപ്പം നല്ലതുടക്കം നല്‍കാന്‍ സായ് സുദര്‍ശന്‍ തയ്യാറാണെങ്കിലും ജോസ് ബട്‌ലര്‍, ഗ്ലെന്‍ ഫിലിപ്‌സ്, വാഷിംഗ്ടണ്‍ സുന്ദര്‍, രാഹുല്‍ തെവാത്തിയ എന്നിവരുടെ മങ്ങിയഫോം ഒരു തലവേദന തന്നെയാണ്.

ബാറ്റിംഗ് നിറയ്ക്ക് പുറമെ ഷിദ് ഖാന്‍, കാഗിസോ റബാഡ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവടങ്ങിയ ബൗളിംഗ് നിരയ്ക്ക് താളം കണ്ടെത്താനാവാത്തതും ടീമിന് പ്രതിസന്ധിയാണ്. ഇതുവരെ ഏഴ് കളികളിലാണ് ഇരുവരും ഏറ്റുമുട്ടിയിട്ടുള്ളത്. അതിൽ മൂന്ന് കളികളിൽ ഡൽഹിക്കൊപ്പവും നാലില്‍ ഗുജറാത്തിനൊപ്പവുമായിരുന്നു ജയം.

Content highlight: IPL 2026; Delhi Capitals vs Gujarat Titans

dot image
To advertise here,contact us
dot image