ആശ്വാസനാളുകള്‍ അവസാനിച്ചുവോ?..; കുതിച്ചുയര്‍ന്ന് സ്വര്‍ണവില

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്; 2,920 രൂപയാണ് ഒറ്റയടിക്ക് ഇന്ന് കൂടിയത്

ആശ്വാസനാളുകള്‍ അവസാനിച്ചുവോ?..; കുതിച്ചുയര്‍ന്ന് സ്വര്‍ണവില
ഷെറിങ് പവിത്രൻ
1 min read|08 Apr 2026, 10:20 am
dot image

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുതിച്ച് കയറുന്നു. പണപ്പെരുപ്പത്തെക്കുറിച്ചുള്ള ഭയം ലഘൂകരിക്കപ്പെട്ടതോടെയാണ് വിലയില്‍ വന്‍ കുതിപ്പ് ഉണ്ടായത്. യുഎസ് ഡോളര്‍ ദുര്‍ബലമായതോടെ ഇന്ന് ഏഷ്യന്‍ വ്യാപാരത്തില്‍ സ്വര്‍ണവില മൂന്നാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിക്കഴിഞ്ഞു. സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് 2.5 % ഉയര്‍ന്ന് 4,821.48 ഡോളറിലെത്തി. മാര്‍ച്ച് 19 ന് ശേഷം ഇതാദ്യമായാണ് ഇത്രയും ഉയര്‍ന്ന വിലയില്‍ സ്വര്‍ണവില എത്തുന്നത്.

GOLD RATE APRIL 8

ഇന്നത്തെ സ്വര്‍ണവില

കേരളത്തില്‍ സ്വര്‍ണവില വര്‍ധിച്ചു. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,12,800 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 14,100 രൂപയും. ഇന്നലത്തെ വിലയുമായി തട്ടിച്ച് നോക്കുമ്പോള്‍ ഗ്രാമിന് 365 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പവന് 2,920 രൂപയും വര്‍ധിച്ചിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന് പവന് 92,680 രൂപയും ഗ്രാമിന് 11,585 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 295 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതുപോലെതന്നെ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 9,025 രൂപയും പവന് 72,200 രൂപയും 9 കാരറ്റിന് ഗ്രാമിന് 5,820 രൂപയും പവന് 46,560 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ 1,09880 രൂപയിലാണ് ഒടുവില്‍ സ്വര്‍ണ വ്യാപാരം നടന്നിരുന്നത്. പണിക്കൂലിയും ജിഎസ്ടിയും ചേര്‍ത്ത് 1.21 ലക്ഷം രൂപയെങ്കിലും ഇന്ന് സ്വര്‍ണം വാങ്ങാന്‍ ചെലവ് വരും. വെളളിവിലയിലും ഇന്ന് മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഒരു ഗ്രാമിന് 250 രൂപയും 10 ഗ്രാമിന് 2500 രൂപയുമായിരുന്ന വെള്ളിവില ഇന്ന് ഒരു ഗ്രാമിന് 260 രൂപയും 10 ഗ്രാമിന് 2,600 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്.

GOLD RATE APRIL 8

ഏപ്രില്‍ മാസത്തെ സ്വര്‍ണവില

  • ഏപ്രില്‍ 1 -രാവിലെ 1,11,080 രൂപ
    ഉച്ചയ്ക്ക് ശേഷം - 1,12,160
  • ഏപ്രില്‍ 2 - രാവിലെ 1,11,040 രൂപ
    വൈകുന്നേരം - 1,09,240 രൂപ
  • ഏപ്രില്‍ 3 - 1,09,240 രൂപ
  • ഏപ്രില്‍ 4 - 1,10,680 രൂപ
  • ഏപ്രില്‍ 5 - 1,10,680 രൂപ
  • ഏപ്രില്‍ 6 - രാവിലെ 1,09,360
    ഉച്ചകഴിഞ്ഞ്- 1,10,480 രൂപ
  • ഏപ്രില്‍ 7 - 1,09,880 രൂപ
GOLD RATE APRIL 8

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെക്കുറിച്ചുള്ള വ്യത്യസ്ത വിവരങ്ങളാണ് വില കൂടുന്നതിനെയും കുറയുന്നതിനെയും സ്വാധീനിക്കുന്നത്. ഇറാന്‍-ഇസ്രയേല്‍-യുഎസ് സംഘര്‍ഷം ആറാം ആഴ്ചയിലേക്ക് കടന്നിരിക്കുന്ന ഈ സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് അന്തിമരൂപം നല്‍കുന്നതിനായി യുഎസും ഇറാനും രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് ഇന്ന് സ്‌പോട്ട് മാര്‍ക്കറ്റില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില ഉയര്‍ന്നത്.

Content Highlights : Gold prices are soaring in the international market. The huge jump in prices has come as fears of inflation have eased.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image