'അവന്റെ ബാറ്റിംഗ് രീതിയും ധൈര്യവും അതിശയിപ്പിച്ചു'; മത്സരശേഷം ഹർദിക് പാണ്ഡ്യ

ജയ്‌സ്വാൾ 4 സിക്സറുകളും 10 ബൗണ്ടറികളും അടക്കം 32 പന്തിൽ 77 റൺസും വൈഭവ് 5 സിക്സറുകളും ഒരു ബൗണ്ടറിയുമടക്കം 14 പന്തിൽ 39 റൺസുമാണ് അടിച്ചെടുത്തത്.

'അവന്റെ ബാറ്റിംഗ് രീതിയും ധൈര്യവും അതിശയിപ്പിച്ചു'; മത്സരശേഷം ഹർദിക് പാണ്ഡ്യ
dot image

ഇന്ത്യൻ പ്രീമിയർ ലീഗിലെ മാച്ച് നമ്പർ പതിമൂന്നായ മുംബൈ ഇന്ത്യൻസ് - രാജസ്ഥാൻ റോയൽസ് പോരാട്ടത്തിൽ മഴ വെല്ലുവിളി ഉയർത്തിയെങ്കിലും 11 ഓവറാക്കിയായിരുന്നു മത്സരം പുനരാരംഭിച്ചത്. ആരാധകർ മത്സരത്തിന്റെ തുടക്കം മുതലേ ഉറ്റുനോക്കിയത് ബുംറ - വൈഭവ് താരപ്പോര് തന്നെയായിരുന്നു. ഒട്ടും വീര്യം കുറയാതെ തന്നെ ബുംറയുടെ ആദ്യ പന്ത് സിക്സർ പറത്തി കൗമാര താരം പോരിന് തുടക്കമിട്ടു. അവിടെ നിന്ന് 14 പന്തിൽ നിന്ന് താരം സ്വന്തമാക്കിയത് 39 റൺസായിരുന്നു. അങ്ങനെ വെറും 2.4 ഓവറിൽ ആർആർ 50 റൺസും തികച്ചു. മത്സരശേഷം ആ 15-കാരനെ അഭിനന്ദിച്ചുകൊണ്ട് മുംബൈ നായകൻ ഹർദിക് പാണ്ഡ്യ രംഗത്തെത്തിയിരുന്നു.

'മത്സരത്തിന് മുമ്പുള്ള തയ്യാറെടുപ്പിൽ ഞങ്ങൾ വൈഭാവിനെ കുറിച്ച് വളരെയധികം ചർച്ച ചെയ്തിരുന്നു, അവന്റെ ബാറ്റിംഗ് രീതിയും, ധൈര്യവും, ഷോട്ടുകളും എല്ലാം വേറെ അതിശയിപ്പിക്കുന്നതാണ്', മത്സരശേഷം എംഐ നായകൻ ഹർദിക് പാണ്ഡ്യ പറഞ്ഞു. വൈഭാവിനെ അഭിനന്ദിക്കുന്നതിനൊപ്പം അവൻ നല്ലൊരു ഭാവിയും ഹർദിക് ആശംസിച്ചു. മത്സരശേഷം വൈഭാവിനെ തോളിൽ തട്ടി അഭിനന്ദിക്കുന്ന പാണ്ഡ്യയുടെ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. കൗമാര താരത്തിന് കൈകൊടുത്തുകൊണ്ട് സംസാരിക്കുന്നതും തോളിൽ തട്ടി പ്രശംസിക്കുന്നതുമാണ് ചിത്രത്തിലുള്ളത്.

മഴമൂലം വെട്ടിച്ചുരുക്കിയ മത്സരത്തെ യശസ്വി ജയ്‌സ്വാളും വൈഭവ് സൂര്യവംശിയും ചേർന്ന് വെടിക്കെട്ട് പ്രകടനമാക്കി മാറ്റി. 27 റൺസിന്റെ ജയമായിരുന്നു രാജസത്താണ് മുംബൈക്കെതിരെ സ്വന്തമാക്കിയത്. ഓപ്പണർമായ യശസ്വി ജയ്‌സ്വാൾ, വൈഭവ് സൂര്യവംശി എന്നിവരുടെ പ്രകടനം തന്നെയാണ് ആർആറിന്റെ ജയത്തിൽ നിർണായകമായതും. ജയ്‌സ്വാൾ 4 സിക്സറുകളും 10 ബൗണ്ടറികളും അടക്കം 32 പന്തിൽ 77 റൺസും വൈഭവ് 5 സിക്സറുകളും ഒരു ബൗണ്ടറിയുമടക്കം 14 പന്തിൽ 39 റൺസുമാണ് അടിച്ചെടുത്തത്.

Content highlight: Hardik Pandya about Vaibhav Sooryavanshi after MI - RR match

dot image
To advertise here,contact us
dot image