കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവർത്തകരുടെ കാർ ഇടിച്ച് കായിക താരങ്ങൾക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

പരിക്കേറ്റ ഒരു പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവർത്തകരുടെ കാർ ഇടിച്ച് കായിക താരങ്ങൾക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
dot image

കൊല്ലം: യുഡിഎഫ് പ്രവര്‍ത്തകരുടെ കാര്‍ ഇടിച്ച് കായിക താരങ്ങള്‍ക്ക് പരിക്കേറ്റു. ഹോക്കി താരങ്ങള്‍ക്കാണ് പരിക്കേറ്റത്. യുഡിഎഫ് പ്രചരണം കഴിഞ്ഞ് മടങ്ങിയ വാഹനമാണ് അപകടമുണ്ടാക്കിയത്. ആശ്രമം ലിങ്ക് റോഡില്‍ കൊട്ടിക്കലാശം കഴിഞ്ഞ ശേഷം ആണ് അപകടമുണ്ടായത്. അപകടത്തില്‍ നാല് പെണ്‍കുട്ടികള്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഒരു പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്.

അതേസമയം യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണയുടെ മകന്റെ പേരിലുള്ള വാഹനമാണ് അപകടമുണ്ടാക്കിയത് എന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. വാഹനമോടിച്ച ദേവാനന്ദ് എന്നയാളെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തന്റെ മകന്‍ അല്ല വാഹനം ഓടിച്ചതെന്നും സുഹൃത്തുക്കളായ കെഎസ്‌യു പ്രവര്‍ത്തകരാണ് വാഹനം ഓടിച്ചതെന്നും ബിന്ദു കൃഷ്ണ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. തന്റെ മകന്‍ കാറിലുണ്ടായിരുന്നില്ലെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. പരിക്കേറ്റവരുടെ ചികിത്സ ഏറ്റെടുക്കുമെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.

ഇന്ന് ആറ് മണി വരെയായിരുന്നു കൊട്ടിക്കലാശം. നാളെ നിശബ്ദ പ്രചാരണമായിരിക്കും. ഒമ്പതാം തീയ്യതി കേരളം പോളിങ് ബൂത്തിലേക്ക്. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ വലിയ ആവേശത്തിലാണ് കൊട്ടിക്കലാശം നടത്തിയത്.

Content Highlights: accident at Kollam when UDF workers return after public campaign 4 sports girls get injured

dot image
To advertise here,contact us
dot image