പന്തിന്റെ ചിറകിലേറി ലഖ്നൗവിന് ആദ്യവിജയം; പിന്നാലെ കണ്ണീരണിഞ്ഞും കെട്ടിപ്പിടിച്ചും ​ഗോയങ്ക, വീഡിയോ വൈറൽ‌

ടീം വിജയത്തിലേക്കു മുന്നേറുമ്പോൾ ഇടയ്ക്കിടെ ഗോയങ്ക പ്രാർഥിക്കുകയും ചെയ്യുന്നത് കാണാമായിരുന്നു

പന്തിന്റെ ചിറകിലേറി ലഖ്നൗവിന് ആദ്യവിജയം; പിന്നാലെ കണ്ണീരണിഞ്ഞും കെട്ടിപ്പിടിച്ചും ​ഗോയങ്ക, വീഡിയോ വൈറൽ‌
dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ സീസണിലെ ആദ്യവിജയം സ്വന്തമാക്കിയിരിക്കുകയാണ് റിഷഭ് പന്ത് നയിക്കുന്ന ലഖ്നൗ സൂപ്പർ ജയന്റ്സ്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ അഞ്ച് വിക്കറ്റ് വിജയമാണ് ലഖ്നൗ നേടിയത്. ക്യാപ്റ്റൻ‌ റിഷഭ് പന്തിന്റെ അർധ സെഞ്ച്വറിയാണ് സൂപ്പർ ജയന്റ്സിന്റെ വിജയത്തിൽ‌ നിർണായകമായത്.

ഇപ്പോഴിതാ ലഖ്നൗവിന്റെ വിജയത്തിന് ശേഷം ടീം ഉടമ സ‍ഞ്ജീവ് ​ഗോയങ്കയുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ലഖ്നൗവിന്റെ വിജയത്തിൽ ​ഗാലറിയിൽ നിന്ന് സന്തോഷത്തോടെ കണ്ണുനിറയുന്ന ​ഗോയങ്കയുടെ ദൃശ്യങ്ങൾ ആരാധകർ ഏറ്റെടുത്തു. മത്സരത്തിന് ശേഷം ​ഗ്രൗണ്ടിൽ ഇറങ്ങി ക്യാപ്റ്റൻ റിഷഭ് പന്തിനെ ​ഗോയങ്ക കെട്ടിപ്പിടിക്കുകയും ചെയ്യുന്നുണ്ട്.

ഹൈദരാബാദിൽ നടന്ന മത്സരം കാണാൻ ഗോയങ്കയും ടീമിനൊപ്പം എത്തിയിരുന്നു. ടീം വിജയത്തിലേക്കു മുന്നേറുമ്പോൾ ഇടയ്ക്കിടെ ഗോയങ്ക പ്രാർഥിക്കുകയും ചെയ്യുന്നത് കാണാമായിരുന്നു. ഒടുവിൽ ലഖ്നൗ സീസണിലെ ആദ്യ വിജയം സ്വന്തമാക്കുമ്പോൾ അദ്ദേഹത്തിനു വികാരം അടക്കി നിർത്താൻ സാധിച്ചില്ല.

സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ അഞ്ച് വിക്കറ്റ് വിജയമാണ് ലഖ്നൗ നേടിയത്. ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 19.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലഖ്നൗ വിജയ റൺസ് കുറിച്ചു. ലഖ്നൗ ക്യാപ്റ്റന്‍ റിഷഭ് പന്ത് അർ‍ധ സെഞ്ച്വറി നേടി പുറത്താകാതെനിന്നു. 50 പന്തുകൾ നേരിട്ട റിഷഭ് 9 ഫോറുകൾ അടിച്ച് 68 റൺ‍സാണ് നേടിയത്. ഇതിനു പിന്നാലെയായിരുന്നു ഗോയങ്കയുടെ ആഘോഷം.

Also Read:

സീസണിലെ ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ലഖ്നൗ തോറ്റതിനു പിന്നാലെ ഗ്രൗണ്ടിലിറങ്ങിയ ഗോയങ്ക, റിഷഭ് പന്തുമായി ഗൗരവം വിടാതെ ചർച്ച നടത്തിയത് വൻ വിവാദമായിരുന്നു. ഗോയങ്കയോട് റിഷഭ് പന്തും ടീം പരിശീലകനും കാര്യങ്ങൾ വിശദീകരിക്കുന്ന ദൃശ്യങ്ങളാണ് വലിയ ചർച്ചയായത്. സംഭവത്തിനു പിന്നാലെ ഗോയങ്കയെ പിന്തുണച്ച് ലക്നൗ താരം മുഹമ്മദ് ഷമി രംഗത്തെത്തിയിരുന്നു. ടീമിന് വേണ്ടി കോടികൾ മുടക്കുന്ന ഒരാൾ ടീമിന്റെ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് സ്വാഭാവികമാണെന്നായിരുന്നു ഷമിയുടെ ന്യായീകരണം.

Content Highlights: IPL 2026, SRH vs LSG: Emotional Sanjeev Goenka Hugs Captain Rishabh Pant After LSG Grab First Win Of IPL 2026

dot image
To advertise here,contact us
dot image