സഞ്ജുവിന് സൂപ്പറല്ലാത്ത തുടക്കം; തകർന്നടിഞ്ഞ് ചെന്നൈ, രാജസ്ഥാന് കുഞ്ഞൻ വിജയലക്ഷ്യം

ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിനൊപ്പമാണ് സഞ്ജു ഓപ്പണിങ് ഇറങ്ങിയത്

സഞ്ജുവിന് സൂപ്പറല്ലാത്ത തുടക്കം; തകർന്നടിഞ്ഞ് ചെന്നൈ, രാജസ്ഥാന് കുഞ്ഞൻ വിജയലക്ഷ്യം
dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന് മുന്നില്‍ 128 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഗുവാഹത്തിയില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സിഎസ്‌കെ 19.4 ഓവറില്‍ 127 റണ്‍സിന് ഓള്‍ഔട്ടായി.

ചെന്നൈയുടെ മഞ്ഞക്കുപ്പായത്തില്‍ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ മലയാളി താരം സഞ്ജു സാംസണ്‍ അടക്കമുള്ള ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. അവസാന ഓവറില്‍ തകര്‍ത്തടിച്ച ജാമി ഓവര്‍ട്ടണാണ് സിഎസ്‌കെയെ 120 കടത്തിയത്. 36 പന്തില്‍ 43 റണ്‍സെടുത്ത ഓവര്‍ട്ടണാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.

സഞ്ജുവിന് ചെന്നൈയില്‍ നിരാശപ്പെടുത്തുന്ന തുടക്കമാണ് ലഭിച്ചത്. മുന്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിനെതിരായ പോരാട്ടത്തില്‍ ഓപ്പണിങ് ഇറങ്ങിയ സഞ്ജു 7 പന്തില്‍ 6 റണ്‍സുമായി മടങ്ങി. ഒരു ഫോറടിച്ചതു മാത്രമാണ് ആശ്വസിക്കാനുള്ളത്.

ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദിനൊപ്പമാണ് സഞ്ജു ഓപ്പണിങ് ഇറങ്ങിയത്. രണ്ടാം ഓവറിലെ അവസാന പന്തില്‍ നാന്ദ്രേ ബര്‍ഗര്‍ സഞ്ജുവിന് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. സ്‌കോര്‍ 14ല്‍ എത്തിയപ്പോഴാണ് സഞ്ജുവിന്റെ മടക്കം.

Content Highlights: IPL 2026, CSK vs RR; Chennai super kings 127 all out vs Rajasthan Royals in Guwahati

dot image
To advertise here,contact us
dot image