

പാകിസ്താൻ സൂപ്പർ ലീഗിലും ട്രോളുകൾ ഏറ്റുവാങ്ങി സൂപ്പർ താരം ബാബർ അസം. പരസ്യ ചിത്രീകരണത്തിനിടെ ക്യാച്ച് കൈവിട്ടതാണ് പണിയായത്.
പെഷവാർ സൽമിക്ക് വേണ്ടി ഗ്രൗണ്ടിലിറങ്ങുന്നതിന് മുന്നോടിയായി ബാബർ പങ്കെടുത്ത ഒരു പരസ്യ ചിത്രീകരണം നടന്നിരുന്നു. ബാബര്‍ മുഴുനീള ഡൈവിലൂടെ ക്യച്ച് എടുക്കുന്ന രംഗമായിരുന്നു മൈതാനത്ത് ചിത്രീകരിച്ചിരുന്നത്.
ഡൈവ് ചെയ്തു വീഴുമ്പോള്‍ ബാബറിന് പരിക്കേൽക്കാതിരിക്കാൻ നിലത്ത് വലിയ മെത്തകൾ നിരത്തിയിരുന്നു. എന്നാൽ ഈ മെത്തയിലേക്ക് ചാടി വീണിട്ടും ബാബറിന് പന്ത് കൈപ്പിടിയിലൊതുക്കാൻ സാധിച്ചില്ല. ഈ വീഡിയോ എക്സിൽ വൈറലായതോടെ, മെത്ത വച്ചിട്ടുപോലും ക്യാച്ച് എടുക്കാൻ ബാബറിന് കഴിയില്ലേ?, എന്ന പരിഹാസവുമായി ആരാധകർ രംഗത്തെത്തി.
Babar Azam dropped a Catch during an ad-shoot of Peshawar Zalmi while diving on a mattress 😭
— SheR•ALI (@Sher__Ali) March 27, 2026
Btw i don't remember When was the last time he took a catch while diving ? pic.twitter.com/UcTrY5dVPN
ചിരി പടർത്തുന്ന മീമുകളാൽ നിറയുകയാണ് സോഷ്യൽ മീഡിയ. ഇന്ന് നടക്കുന്ന പോരാട്ടത്തിൽ ബാബർ അസമിന്‍റെ പെഷവാർ സൽമി റാവൽപിണ്ടി പിണ്ടിസിനെയാണ് നേരിടുക. ടി 20 ലോകകപ്പിലും അതിന് മുമ്പ് നടന്ന ബിഗ് ബാഷ് ലീഗിലും മെല്ലെ പോക്കിന്റെ പേരിൽ ബാബർ നിരവധി ട്രോളുകളും വിമർശനങ്ങളും നേരിട്ടിരുന്നു.
Content Highlights: babar-azam-dropped-catch-video-social-media-trolls