IPL 2026; വർണാഭമായ ചടങ്ങുകളില്ല, ആദ്യദിനം മത്സരം മാത്രം; ആഘോഷ പരിപാടികൾ ഉപേക്ഷിച്ച് ബിസിസിഐ

ഐപിഎല്ലിന്റെ ആദ്യദിനമായ മാർച്ച് 28-ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ വലിയ ആഘോഷപരിപാടികൾ ഉണ്ടാകില്ല. നടക്കുക ഉദ്ഘടന മത്സരമായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു - സൺറൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം മാത്രം

IPL 2026; വർണാഭമായ ചടങ്ങുകളില്ല, ആദ്യദിനം മത്സരം മാത്രം; ആഘോഷ പരിപാടികൾ ഉപേക്ഷിച്ച് ബിസിസിഐ
dot image

വർണാഭമായ ഉദ്ഘടന ചടങ്ങുകളില്ലാതെയായിരിക്കും ഐപിഎല്ലിന്റെ 19-ാം സീസണിന്റെ തുടക്കമാവുകയെന്ന് ബിസിസിഐ. എല്ലാ വർഷവും നൃത്ത പരിപാടികളോടെയും, സംഗീത വിരുന്നുകളോടെയുമാണ് ഐപിഎൽ ആരംഭിക്കുക. എന്നാൽ, ഈ വർഷം ഇതൊന്നും പ്രതീക്ഷിക്കേണ്ടെന്ന് ബിസിസിഐ സെക്രട്ടറി ദേവ്ജിത്ത് സൈക്കിയ പറഞ്ഞു.

ഐപിഎല്ലിന്റെ ആദ്യദിനമായ മാർച്ച് 28-ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ വലിയ ആഘോഷപരിപാടികൾ ഉണ്ടാകില്ല. ഉദ്ഘടന മത്സരമായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു - സൺറൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം മാത്രമായിരിക്കും നടക്കുക. കഴിഞ്ഞ സീസണിൽ ആർസിബി തങ്ങളുടെ കന്നി കിരീടം ചൂടിയതിന് പിന്നാലെ നടത്തിയ വിജയാഘോഷ പരിപാടി ദുരന്തതയിലായിരുന്നു കലാശിച്ചത്. സ്റ്റേഡിയത്തിനകത്ത് കയറിപ്പറ്റുന്നതിനിടെ ഉണ്ടായ ഉന്തിലും തള്ളിലും അകപ്പെട്ട് 11 പേർക്ക് ജീവൻ നഷ്ടമായിരുന്നു. അവരോടുള്ള ആദരസൂചകമായാണ് 19-ാം സീസൺ ആഘോഷ പരിപാടികൾ ഒഴിവാക്കാൻ തീരുമാനിച്ചത്.

ഉദ്ഘടന ചടങ്ങുകൾ ഒഴിവാക്കിയാണ് ഐപിഎൽ കൊടികയറുന്നതെങ്കിലും സമാപന ചടങ്ങുകൾ ഗംഭീരമാക്കാൻ തന്നെയാണ് ബിസിസിഐയുടെ തീരുമാനം. മെയ് 31 നടക്കാനിരിക്കുന്ന കലാശപ്പോരിന് മുൻപ് ഗംഭീര ആഘോഷ പരിപാടികൾ ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

Content highlight: No opening ceremony before RCB vs SRH IPL 2026 first match at M Chinnaswamy Stadium Bengaluru

dot image
To advertise here,contact us
dot image