കലൂരില്‍ വീണ്ടും നാടകീയ സംഭവങ്ങൾ; വാർത്താസമ്മേളനത്തിനെത്തിയ ഇന്ത്യൻ ഫുട്ബോൾ ടീമിനെ പുറത്താക്കി

ഇന്ത്യയും ഹോങ്കോങ്ങും തമ്മിലുള്ള ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായി നടത്താനിരുന്ന വാർത്താ സമ്മേളനമാണ് ഉപേക്ഷിച്ചത്

കലൂരില്‍ വീണ്ടും നാടകീയ സംഭവങ്ങൾ; വാർത്താസമ്മേളനത്തിനെത്തിയ ഇന്ത്യൻ ഫുട്ബോൾ ടീമിനെ പുറത്താക്കി
dot image

ഇന്ത്യയും ഹോങ്കോങ്ങും തമ്മിലുള്ള ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായി കൊച്ചി കലൂർ രാജ്യാന്തര സ്‌റ്റേഡിയത്തിൽ ഇന്ത്യൻ ടീം നടത്താനിരുന്ന വാർത്താ സമ്മേളനം ഉപേക്ഷിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ച് നിശ്ചയിച്ചിരുന്ന വാര്‍ത്താസമ്മേളനമാണ് സ്റ്റേഡിയം അധികൃതരുമായുള്ള തർക്കത്തെത്തുടർന്ന് റദ്ദാക്കിയത്.

കൊച്ചിയിൽ വാർത്താ സമ്മേളനത്തിനായി എത്തിയ ഇന്ത്യൻ ടീമം​​ഗങ്ങളെ സ്‌റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയായിരുന്നു. ടീം പ്രതിനിധികളും മാധ്യമപ്രവർത്തകരും എത്തിയെങ്കിലും സ്റ്റേഡിയത്തിലെ പ്രവേശനം തടഞ്ഞത് ആശയക്കുഴപ്പത്തിന് കാരണമായി. ഇതോടെ ഏറെനേരം കാത്തുനിന്ന ശേഷം വാർത്താസമ്മേളനം ഉപേക്ഷിക്കുന്നതായി ഇന്ത്യൻ ടീം മാനേജ്‌മെന്‍റ് അറിയിക്കുകയായിരുന്നു.

പരിശീലകൻ ഖാലിദ് ജമീലും മലയാളികളായ മൂന്നു താരങ്ങളായിരുന്നു കൊച്ചിയിലെ വാർത്താസമ്മേളനത്തിന് എത്തുമെന്ന് നിശ്ചയിച്ചത്. മാർച്ച് 31ന് കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിലാണ് ഇന്ത്യ - ഹോങ്കോങ് മത്സരം.

Content Highlights: India vs Hong Kong; Indian football team expelled for press conference at Kochi

dot image
To advertise here,contact us
dot image