'ആ ബാറ്റ് കൈമാറുക ഒരു ഇന്ത്യൻ താരത്തിന്'; മങ്കൂസ് ബാറ്റിന്റെ പുതിയ അവകാശിയെ പ്രഖ്യാപിച്ച് ഹെയ്ഡൻ

ഐ പി എൽ 2026 സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.

'ആ ബാറ്റ് കൈമാറുക ഒരു ഇന്ത്യൻ താരത്തിന്'; മങ്കൂസ് ബാറ്റിന്റെ പുതിയ അവകാശിയെ പ്രഖ്യാപിച്ച് ഹെയ്ഡൻ
dot image

ഐ പി എൽ 2026 സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. പത്തൊമ്പതാം സീസണിനാണ് മാർച്ച് 28 ന് തുടക്കമാകുന്നത്. കഴിഞ്ഞ പതിനെട്ട് സീസണുകളിൽ നിരവധി നൊസ്റ്റാൾജിക്ക് മൊമന്റുകൾ ക്രിക്കറ്റ് ആരാധകർക്ക് ഐ പി എൽ സമ്മാനിച്ചിട്ടുണ്ട്. അതിലൊന്നാണ് മാത്യു ഹെയ്ഡന്റെ മങ്കൂസ് ബാറ്റ്.

2010ലെ സീസണില്‍ കുഞ്ഞു ബാറ്റായ മങ്കൂസും കൊണ്ട് മാത്യു ഹെയ്ഡന്‍ മത്സരത്തിന് ഇറങ്ങിയിരുന്നു. അന്ന് ഡല്‍ഹി ടീമിനെതിരെ മങ്കൂസ് ബാറ്റ് ഉപയോഗിച്ച് ഹെയ്ഡന്‍ 43 പന്തില്‍ 93 റൺസ് ആണ് അടിച്ചെടുത്തത്. എന്നാൽ ക്രിക്കറ്റ് നിയമങ്ങൾ കൂടുതൽ ശക്തമായതോടെ ഇത്തരത്തിലുള്ള ബാറ്റുകൾ പിന്നീട് മത്സരങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി നൽകിയിട്ടില്ല.

ഐപിഎൽ 2026 സീസണിൽ ഗുജറാത്ത് ടൈറ്റന്‍സിന്റെ ബാറ്റിങ് കോച്ച് ആയി മാത്യു ഹെയ്ഡനെ നിയമിച്ചിരുന്നു. ടീമിനൊപ്പം ചേർന്ന് ഹെയ്ഡൻ താരങ്ങൾക്ക് പരിശീലനവും നൽകി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ഒരു ചടങ്ങിൽ മാധ്യമങ്ങൾ ഹെയ്ഡനോട് പഴയ ആ മങ്കൂസ് ബാറ്റിനെക്കുറിച്ച് ചോദിച്ചിരുന്നു. ഒരു ബാറ്റിങ് കോച്ച് എന്ന നിലയിൽ ടീമിലെ ആർക്കാകും മങ്കൂസ് ബാറ്റ് നൽകുക എന്നായിരുന്നു ചോദ്യം.

“എന്റെ മങ്കൂസ് ബാറ്റ് ഞാൻ ഈ ടീമിലെ ആർക്കെങ്കിലും നൽകേണ്ടി വന്നാൽ അത് രാഹുല്‍ തേവാടിയയ്ക്ക് ആയിരിക്കും. ആ ബാറ്റ് കൃത്യമായി ഉപയോഗിക്കാൻ അവന് അറിയാം. നീളം കൂടിയ ബാറ്റ് ഉപയോഗിച്ച് അവൻ മികച്ച രീതിയിൽ കളിക്കുന്നുണ്ട്. ടി20 ക്രിക്കറ്റിൽ വിജയം നിർണയിക്കുന്നത് പലപ്പോഴും 5 അല്ലെങ്കിൽ 10 റൺസുകൾ മാത്രമാണ്. തുടക്കത്തിലും അവസാനത്തിലും കൂറ്റനടികൾ ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമാണ്' ഹെയ്ഡൻ പറഞ്ഞു.

കഴിഞ്ഞ നാല് സീസണുകളായി ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം കളിക്കുന്ന താരമാണ് തേവാടിയ. ടീമിന്റെ ഏറ്റവും വിശ്വസ്തനായ ഫിനിഷറുകളിൽ ഒരാളും കൂടിയാണ്. 43 ഇന്നിങ്‌സുകളിൽ നിന്ന് 591 റൺസ് താരം സ്വന്തമാക്കിയിട്ടുണ്ട്. ഈ സീസണിലും ഗുജറാത്തിനായി വീണ്ടും കത്തിപ്പടരാൻ തേവാടിയയ്ക്ക് കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Content Highlights: matthew hayden mongoose bat indian player successors ipl 2026

dot image
To advertise here,contact us
dot image