'ഹാര്‍ദിക് അല്ല, മുംബൈയെ സൂര്യ നയിക്കട്ടെ'; ശ്രീകാന്തിന് പിന്നാലെ അശ്വിനും രംഗത്ത്

ഹാർദിക് പാണ്ഡ്യയെ മാറ്റി സൂര്യകുമാർ യാദവിനെ മുംബൈ ഇന്ത്യൻസിന്‍റെ നായകനാക്കണമെന്ന് സ്പിൻ ഇതിഹാസം രവിചന്ദ്രൻ അശ്വിൻ

'ഹാര്‍ദിക് അല്ല, മുംബൈയെ സൂര്യ നയിക്കട്ടെ'; ശ്രീകാന്തിന് പിന്നാലെ അശ്വിനും രംഗത്ത്
dot image

ഹാർദിക് പാണ്ഡ്യയെ മാറ്റി സൂര്യകുമാർ യാദവിനെ മുംബൈ ഇന്ത്യൻസിന്‍റെ നായകനാക്കണമെന്ന് സ്പിൻ ഇതിഹാസം രവിചന്ദ്രൻ അശ്വിൻ. ഐപിഎൽ സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് തന്‍റെ യൂട്യൂബ് ചാനലിൽ അശ്വിൻ ഹാര്‍ദിക്കിനെ നായക്കനാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.

ഇന്ത്യൻ ടി20 ടീമിന്‍റെ നായകനായ സൂര്യകുമാർ യാദവിനെ മുംബൈ ഇന്ത്യൻസ് നായകനാക്കാത്തത് ആശങ്കാജനകമാണെന്നും അശ്വിൻ പറഞ്ഞു. ഇന്നലെ ഇന്ത്യൻ മുന്‍ താരം കൃഷ്ണമാചാരി ശ്രീകാന്തും ഹാര്‍ദിക്കിന് പകരം സൂര്യകുമാറിനെ നായകനാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

സൂര്യകുമാർ യാദവ് മുംബൈയുടെ ക്യാപ്റ്റനാകണം എന്ന കാര്യത്തിൽ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. അദ്ദേഹത്തിന് ആ സ്ഥാനം നൽകുക തന്നെ വേണം. നിലവിൽ അത് സംഭവിക്കാത്തത് വലിയ പോരായ്മയാണെന്നും അശ്വിൻ പറഞ്ഞു. ഇന്ത്യക്ക് വേണ്ടി ടി20 ലോകകപ്പ് കിരീടം സമ്മാനിച്ച നായകനാണ് സൂര്യകുമാർ എന്നതും അശ്വിൻ ചൂണ്ടിക്കാട്ടി.

മുംബൈ ഇന്ത്യൻസിലെ ഹാർദിക്കിന്‍റെ ആദ്യ വർഷം രോഹിത് ശർമ്മയെ മാറ്റിയതുമായി ബന്ധപ്പെട്ട ചർച്ചകളിലായിരുന്നു കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റനായ സൂര്യകുമാർ യാദവ് ടീമിലുള്ളപ്പോൾ ഹാർദിക് ക്യാപ്റ്റനായിരിക്കുന്നത് വലിയ ചർച്ചയായിരുന്നു.

ഇത് ആരാധകര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. വാംഖഡെ സ്റ്റേഡിയത്തില്‍ ഹാര്‍ദിക്കിനെതിരെ കാണികള്‍ കൂവുന്ന സാഹചര്യവും ഉണ്ടായി.

കഴിഞ്ഞ രണ്ട് സീസണുകളിലും മുംബൈയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. 2024-ല്‍ പത്താം സ്ഥാനത്തായിരുന്ന ടീം, കഴിഞ്ഞ വര്‍ഷം പ്ലേ ഓഫില്‍ എത്തിയെങ്കിലും എലിമിനേറ്ററില്‍ പുറത്തായിരുന്നു. ഇത്തവണ മിന്നും പ്രകടനം നടത്തി ആറാം കിരീടമാണ് മുംബൈ ലക്ഷ്യമിടുന്നത്.

Content Highlights: mi captaincy row ashwin backs suryakumar yadav over hardik pandya ipl 2026

dot image
To advertise here,contact us
dot image