കരീബിയൻ ലീഗിൽ ഒത്തുകളി ആരോപണം; മുൻ IPL താരമുൾപ്പെടെ മൂന്ന് പേർക്ക് സസ്പെൻഷൻ

വെസ്റ്റ് ഇൻഡീസിലെ ആഭ്യന്തര ക്രിക്കറ്റ് ലീഗിൽ നടന്ന ഒത്തുകളി ആരോപണത്തിൽ നടപടിയെടുത്ത് ഐസിസി

കരീബിയൻ ലീഗിൽ ഒത്തുകളി ആരോപണം; മുൻ IPL താരമുൾപ്പെടെ മൂന്ന് പേർക്ക് സസ്പെൻഷൻ
dot image

വെസ്റ്റ് ഇൻഡീസിലെ ആഭ്യന്തര ക്രിക്കറ്റ് ലീഗിൽ നടന്ന ഒത്തുകളി ആരോപണത്തിൽ നടപടിയെടുത്ത് ഐസിസി. ബിം10 ടൂർണമെന്റിന്റെ 2023–24 സീസണിൽ നടന്ന സംഭവത്തിലാണ് ഒരു വെസ്റ്റ് ഇൻഡീസ് താരമുൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് നടപടി എടുത്തത്. ഇവരെ ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തങ്ങളിൽ നിന്നും സസ്‌പെൻഡ് ചെയ്തതായി ഐസിസി അറിയിച്ചു.

ബിം10 ലീഗിലെ പ്രമുഖ ക്ലബായ ടൈറ്റൻസ് ഫ്രാഞ്ചൈസിയുടെ ഉടമയായ ചിത്തരഞ്ജൻ റാത്തോഡ്, ടീം ഉദ്യോഗസ്ഥനായ ട്രെവൻ ഗ്രിഫിത്ത്, വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരമായ ജാവോൻ സീർലെസ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്. ഐസിസിയും ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസും ചേർന്നാണ് നടപടികൾ സ്വീകരിച്ചത്.

ബിം10 ടൂർണമെന്റിലെ മത്സരങ്ങളുടെ ഫലം അട്ടിമറിക്കാൻ ശ്രമിക്കുക, ഇതിന് വേണ്ടി ഒത്തുകളിക്കാൻ വേണ്ടി കളിക്കാരെ പ്രേരിപ്പിക്കുക, അന്വേഷണത്തിന് സഹകരിക്കാതെ ഇരിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ജാവോൻ സീർലെസ് 2018 ൽ ഐ പി എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി കളിച്ചിട്ടുണ്ട്.

Content Highlights:javon searles suspended icc match fixing caribbean league

dot image
To advertise here,contact us
dot image