'സച്ചിനെ പുറത്താക്കാന്‍ BCCI അന്ന് തീരുമാനിച്ചിരുന്നു, അറിഞ്ഞതും അദ്ദേഹം ഞെട്ടി'; വെളിപ്പെടുത്തി മുൻ സെലക്ടർ

'സച്ചിൻ വീണ്ടും വിളിച്ച് നിങ്ങൾ സീരിയസായി തന്നെ ആണോ സംസാരിക്കുന്നത് എന്ന് ചോദിച്ചു'

'സച്ചിനെ പുറത്താക്കാന്‍ BCCI അന്ന് തീരുമാനിച്ചിരുന്നു, അറിഞ്ഞതും അദ്ദേഹം ഞെട്ടി'; വെളിപ്പെടുത്തി മുൻ സെലക്ടർ
dot image

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ വിരമിക്കലുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിസിസിഐ മുൻ ചീഫ് സെലക്ടർ സന്ദീപ് പാട്ടീൽ. വിരമിക്കുന്നതിന് ഒരു വർഷം മുൻപ് തന്നെ സച്ചിനെ ടീമിൽ നിന്ന് ഒഴിവാക്കാനുള്ള ചർച്ചകൾ നടന്നിരുന്നുവെന്നാണ് സന്ദീപ് പാട്ടീൽ തുറന്നുപറഞ്ഞത്. 2012ൽ തന്നെ സച്ചിന് പകരം മറ്റൊരാളെ കണ്ടെത്താനുള്ള ശ്രമം ടീം തുടങ്ങിയിരുന്നു. വിരമിക്കുന്നതിന് ഒരു വർഷം മുൻപ് താൻ സച്ചിനെ ഫോണിൽ വിളിച്ചു കാര്യങ്ങൾ സംസാരിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

2012 സച്ചിനെ സംബന്ധിച്ചിടത്തോളം മോശം വര്‍ഷമായിരുന്നു. ഒന്‍പത് ടെസ്റ്റുകളില്‍ നിന്നായി വെറും 23.80 മാത്രമായിരുന്നു സച്ചിന്‍റെ ശരാശരി. ഒരു സെഞ്ചറി പോലും അക്കാലത്ത് സച്ചിന്‍റെ ബാറ്റില്‍ നിന്ന് പിറന്നില്ല. 10 ഏകദിനങ്ങളില്‍ നിന്നാവട്ടെ കേവലം 31.50 ആയിരുന്നു ശരാശരി. ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തേക്കുള്ള വഴി സച്ചിന് മുന്നില്‍ തുറക്കുകയാണെന്ന വാര്‍ത്ത താന്‍ സച്ചിനെ അറിയിച്ചപ്പോള്‍ താരം ഞെട്ടിപ്പോയെന്നും സന്ദീപ് പറയുന്നു.

'ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കാനുള്ള ചർച്ചകൾ നടക്കുന്ന വിവരം സച്ചിനെ വിളിച്ചു പറഞ്ഞിരുന്നു. എന്താണ് മുന്നോട്ടുള്ള പ്ലാൻ എന്ന് ഞാൻ സച്ചിനോട് ചോദിച്ചു. ഇപ്പോൾ എന്തുകൊണ്ടാണ് ഇങ്ങനെ ഒരു ചോദ്യമെന്ന് അദ്ദേഹം തിരിച്ചു ചോദിക്കുകയാണ് ചെയ്തത്. സെലക്ഷൻ കമ്മിറ്റി അദ്ദേഹത്തിന് പകരക്കാരനെ അന്വേഷിക്കുന്നുണ്ട് എന്ന് വിവരം ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ഇതറിഞ്ഞതും അദ്ദേഹം ഞെട്ടി', സന്ദീപ് പാട്ടിൽ പറഞ്ഞു.

കുറച്ചു സമയം കഴിഞ്ഞു സച്ചിൻ വീണ്ടും വിളിച്ച് നിങ്ങൾ സീരിയസായി തന്നെ ആണോ സംസാരിക്കുന്നത് എന്ന് ചോദിച്ചു. അതെ എന്ന് താൻ മറുപടി നൽകി. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നതായി സച്ചിൻ പറഞ്ഞു. ഈ വിവരം സെലക്ഷൻ കമ്മിറ്റിയെ അറിയിക്കുകയും അവർ അത് അംഗീകരിക്കുകയും ചെയ്തുവെന്നും സന്ദീപ് പാട്ടിൽ കൂട്ടിച്ചേർത്തു.

Content Highlights: Sandeep Patil reveals BCCI told Sachin Tendulkar they were looking for his replacement

dot image
To advertise here,contact us
dot image