'സഞ്ജു നന്നായി കളിക്കണമെന്ന് എല്ലാരും ആഗ്രഹിക്കുന്നുണ്ടായിരുന്നു'; താരത്തെ പുകഴ്ത്തി ഗവാസ്‌കര്‍

സഞ്ജുവിന്റെ മികച്ച പ്രകടനം എല്ലാവരും ആ​ഗ്രഹിച്ചിരുന്നെന്നും സന്തോഷമുണ്ടെന്നും ​ഗവാസ്കർ പറഞ്ഞു

'സഞ്ജു നന്നായി കളിക്കണമെന്ന് എല്ലാരും ആഗ്രഹിക്കുന്നുണ്ടായിരുന്നു'; താരത്തെ പുകഴ്ത്തി ഗവാസ്‌കര്‍
dot image

ടി20 ലോകകപ്പില്‍ ഇന്ത്യയെ സെമിയിലെത്തിച്ച ക്ലാസിക് ഇന്നിങ്‌സ് കാഴ്ചവെച്ച സഞ്ജു സാംസണെ ആഘോഷമാക്കുകയാണ് കായികരംഗം. മോശം ഫോമിന്‍റെ പേരില്‍ ഏറ്റുവാങ്ങിയ വിമർശനങ്ങള്‍ക്കെല്ലാമുള്ള മറുപടിയാണ് ഈഡൻ ഗാർഡൻസില്‍ സഞ്ജു നല്‍കിയത്. ക്രിക്കറ്റിലെ മുന്‍ താരങ്ങളടക്കം മലയാളി താരത്തെ വാഴ്ത്തിപ്പാടാന്‍ മത്സരിക്കുകയാണ്.

ഇപ്പോഴിതാ സഞ്ജുവിന്റെ ഇന്നിങ്സിനെയും തിരിച്ചുവരവിനെയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുൻ താരം സുനിൽ ​ഗവാസ്കർ. അർഹിച്ച വിജയം ഒടുവിൽ സഞ്ജുവിനെ തേടിയെത്തിയെന്നാണ് ​ഗവാസ്കർ അഭിപ്രായപ്പെട്ടത്. സഞ്ജുവിന്റെ മികച്ച പ്രകടനം എല്ലാവരും ആ​ഗ്രഹിച്ചിരുന്നെന്നും സന്തോഷമുണ്ടെന്നും ​ഗവാസ്കർ പറഞ്ഞു.

‘ആ 97 നോട്ടൗട്ട് പ്രകടനം സഞ്ജുവിന്റെ ചുമലിലുള്ള ഭാരം മാത്രമല്ല, അവൻ മികച്ച കളിക്കാരനാണെന്ന് കരുതുന്ന എല്ലാവരുടെയും ചുമലിലുള്ള ഭാരമാണ് എടുത്തുകളഞ്ഞത്. അദ്ദേഹത്തിന് ഒരുപാട് ഉയർച്ചകളും താഴ്ചകളും ഉണ്ടായിട്ടുണ്ട്. സഞ്ജു ഒരു നല്ല മനുഷ്യനായതുകൊണ്ട് അദ്ദേഹത്തിന്റെ ഉയർച്ചകളും താഴ്ചകളും നമുക്കും അനുഭവപ്പെട്ടിരുന്നു. എല്ലാവരും അവൻ നന്നായി കളിക്കണമെന്ന് ആ​ഗ്രഹിക്കുന്നുണ്ടായിരുന്നു. സഞ്ജുവിനെ പോലെയുള്ള ആത്മാർത്ഥതയുള്ള കളിക്കാരന് ഒടുവിൽ അർഹിക്കുന്ന വിജയം ലഭിച്ചതിൽ എല്ലാ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരും സന്തോഷിക്കുന്നുണ്ട്‘, ​ഗവാസ്കർ സ്റ്റാർ സ്പോർട്സ് ഷോയിൽ പറഞ്ഞു.

2026 ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെ അഞ്ച് വിക്കറ്റിന് വീഴ്ത്തി സെമി ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ് ഇന്ത്യ. വിന്‍ഡീസ് ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം നാല് പന്തുകള്‍ ബാക്കിനില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. സെഞ്ച്വറിക്ക് തുല്യമായ അർധ സെഞ്ച്വറിയുമായി മുന്നിൽനിന്നു നയിച്ച ഓപ്പണർ സഞ്ജു സാംസൺ (50 പന്തിൽ 97*) ആണ് ഇന്ത്യയുടെ വിജയശിൽപി. ഇന്ത്യയുടെ മാച്ച് വിന്നിങ് ഇന്നിങ്സുമായി കളംനിറഞ്ഞ സഞ്ജു സാംസണാണ് മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും.

Content Highlights: 

dot image
To advertise here,contact us
dot image