ഇതാണ് വിടവാങ്ങൽ!; വിരമിക്കൽ മാച്ചിൽ ഇന്ത്യയ്ക്കെതിരെ തകർപ്പൻ സെഞ്ച്വറിയുമായി അലീസ ഹീലി

വിടവാങ്ങൽ മത്സരത്തിൽ തകർപ്പൻ സെഞ്ച്വറിയുമായി ഓസീസ് താരം അലീസ ഹീലി.

ഇതാണ് വിടവാങ്ങൽ!; വിരമിക്കൽ മാച്ചിൽ ഇന്ത്യയ്ക്കെതിരെ തകർപ്പൻ സെഞ്ച്വറിയുമായി അലീസ ഹീലി
dot image

വിടവാങ്ങൽ മത്സരത്തിൽ തകർപ്പൻ സെഞ്ച്വറിയുമായി ഓസീസ് താരം അലീസ ഹീലി. ഇന്ത്യയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ 98 പന്തിൽ രണ്ട് സിക്‌സറും 27 ഫോറുകളും അടക്കം 158 റൺസാണ് താരം നേടിയത്. താരത്തിന്റെ മികവിൽ 40 ഓവർ പിന്നിടുമ്പോൾ തന്നെ ഓസീസ് 300 കടന്നു. ജോർജിയ വോൾ 62 റൺസ് നേടി പുറത്തായപ്പോൾ ബെത്ത് മൂണി 60 റൺസുമായി ക്രീസിലുണ്ട്.

ഏകദിനത്തിൽ 113 ഇന്നിങ്‌സുകളിൽ നിന്നായി ഏഴ് സെഞ്ച്വറി അടക്കം 3619 റൺസും ടി 20 യിൽ 143 ഇന്നിങ്‌സുകളിൽ നിന്നായി ഒരു സെഞ്ച്വറി അടക്കം 3054 റൺസും ടെസ്റ്റിൽ 16 ഇന്നിങ്‌സുകളിൽ നിന്നായി 489 റൺസും ഹീലി നേടിയിട്ടുണ്ട്.

ആറ് ടി 20 ലോകകപ്പ് കിരീടങ്ങളും രണ്ട് ഏകദിന കിരീടങ്ങളും നാല് ആഷസ് കിരീടവും ഒരു കോമൺവെൽത്ത് മെഡലും ഓസ്‌ട്രേലിയക്കൊപ്പം ഹീലി നേടി. പുരുഷ താരം മിച്ചൽ സ്റ്റാർക്കിന്റെ പാർട്ണർ കൂടിയാണ് താരം.

Content Highlights:Alyssa Healy scores century vs india before retirement

dot image
To advertise here,contact us
dot image