'സിപിഐഎം നേതാക്കളുടെ ഭാര്യമാര്‍ക്ക് ജോലി വാങ്ങി നല്‍കി'; വെളിപ്പെടുത്തലുമായി ജി സുധാകരന്‍

'എന്റെ വീട്ടിലെ ഒരാള്‍ക്ക്‌പോലും ഞാന്‍ ജോലി കൊടുത്തിട്ടില്ല'

'സിപിഐഎം നേതാക്കളുടെ ഭാര്യമാര്‍ക്ക് ജോലി വാങ്ങി നല്‍കി'; വെളിപ്പെടുത്തലുമായി ജി സുധാകരന്‍
dot image

ആലപ്പുഴ: സിപിഐഎം നേതാക്കളുടെ ഭാര്യമാര്‍ക്ക് താന്‍ ജോലി വാങ്ങി നല്‍കിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ജി സുധാകരന്‍ എംഎല്‍എ. എച്ച് സലാമിന്റേയും പി പി ചിത്തരഞ്ജന്റേയും ഭാര്യമാര്‍ക്ക് സഹകരണ വകുപ്പിന് കീഴില്‍ ജോലി നല്‍കിയിട്ടുണ്ടെന്ന് ജി സുധാകരന്‍ പറഞ്ഞു.

'എനിക്കെതിരെ പറഞ്ഞവരുടെ അതേ ഭാഷയില്‍ സംസാരിക്കാന്‍ ഞാനില്ല. പറഞ്ഞയാളുടെ ഭാര്യ ജോലി ഇല്ലാതെ നിന്നപ്പോള്‍ ഞാനാണ് കയര്‍ ക്ഷേമനിധിയില്‍ ജോലി വാങ്ങി നല്‍കിയത്. 19 ഒഴിവ് വന്നപ്പോള്‍ ആദ്യനിയമനം അവര്‍ക്കായിരുന്നു. ഹോസ്പിറ്റലില്‍ ചിത്തരഞ്ജന്റെ ഭാര്യക്ക് ജോലി കൊടുത്തു. അങ്ങനെ ഒരുപാട് പേര്‍ക്ക്… എന്റെ വീട്ടിലെ ഒരാള്‍ക്ക്‌പോലും ഞാന്‍ ജോലി കൊടുത്തിട്ടില്ല. എന്റെ ഭാര്യയുടെ അനിയത്തി ബികോം എച്ച്ഡിസി പാസായ ആളാണ്. ഞാന്‍ ജോലി കൊടുത്തിട്ടില്ല. ഒരു ജോലി കൊടുത്താല്‍ ഫയലിനകത്ത് ഒരു തുള്ളി വിഷം വീഴുന്നത് പോലെയാണ് പ്രചരണം. ഇതൊന്നും കാണാന്‍ ഇവിടുത്ത പത്രക്കാര്‍ക്ക് താല്‍പര്യമില്ല', ജി സുധാകരന്‍ പറഞ്ഞു.

സ്വത്ത് സമ്പാദന ആരോപണങ്ങളിലും ജി സുധാകരന്‍ പ്രതികരിച്ചു. പൊതുജീവിതത്തില്‍ നയാപൈസ ആരോടും വാങ്ങിയിട്ടില്ല. ഭാര്യ വര്‍ഷം ഒന്നേകാല്‍ ലക്ഷം രൂപ ശമ്പളം വാങ്ങിയിരുന്ന പ്രൊഫസര്‍ ആയിരുന്നു. വീട്ടുജോലിക്കാരിക്ക് വീട് വെയ്ക്കാനാണ് ഭാര്യ സ്ഥലം വാങ്ങിയത്. വീട് പണിത് നല്‍കിയത് ഭാര്യയാണ്. മകന്‍ ഗള്‍ഫ് രാജ്യത്ത് റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ്. ഭാര്യ സ്ഥലം വാങ്ങിയതിന്റെയും ബാങ്ക് അക്കൗണ്ടിലെ പണത്തിന്റെയും വിവരങ്ങള്‍ പുറത്തു വിടണം എന്ന് എച്ച് സലാം ഉള്‍പ്പെടെയുള്ള നേതാക്കള്‍ വെല്ലുവിളിച്ചിരുന്നു. ഇതിലാണ് വിശദീകരണം.

മുഖ്യമന്ത്രി കൂടെയുള്ള മന്ത്രിമാരെ സൂക്ഷിക്കണം എന്നും ജി സുധാകരന്‍ ഉപദേശം നല്‍കി. ഇക്കാര്യം താന്‍ വി ഡി സതീശനോട് നേരിട്ട് പറഞ്ഞു. വി ഡി സതീശന്‍ മികച്ച മുഖ്യമന്ത്രിയാണ്. യാതൊരു അപാകതയും ഇതുവരെ വന്നിട്ടില്ല. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നയാളാണ് വി ഡി സതീശന്‍ എന്നും സുധാകരന്‍ പറഞ്ഞു.

Content Highlights: G Sudhakaran MLA has revealed that he had helped secure jobs for the wives of CPIM leaders

dot image
To advertise here,contact us
dot image