കാത്തുകാത്തിരുന്ന പോരാട്ടം ഇങ്ങെത്തി; ഇന്ത്യ-പാക് ബ്ലോക്ക് ബസ്റ്റർ പോരിന് മണിക്കൂറുകൾ മാത്രം ബാക്കി

ഇന്ന് രാത്രി ഏഴ് മണി മുതൽ കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

കാത്തുകാത്തിരുന്ന പോരാട്ടം ഇങ്ങെത്തി; ഇന്ത്യ-പാക് ബ്ലോക്ക് ബസ്റ്റർ പോരിന് മണിക്കൂറുകൾ മാത്രം ബാക്കി
dot image

ക്രിക്കറ്റ് ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഇന്ന് രാത്രി ഏഴ് മണി മുതൽ കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

ടി20 ലോകകപ്പിലെ ഗ്രൂപ്പ് എ പോരില്‍ ചിരവൈരികള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ മികച്ച ഒരു മത്സരം തന്നെ കാണികൾക്ക് പ്രതീക്ഷിക്കാം. മത്സരത്തിനിടെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നുള്ള കാലാവസ്ഥാ പ്രവചനം മാത്രമാണ് രസംകൊല്ലിയായി നിൽക്കുന്നത്.

നമീബിയക്കെതിരായ മത്സരത്തിൽ കളിച്ച ഇലവൻ ആയിരിക്കില്ല നാളത്തെ മത്സരത്തിൽ ഇന്ത്യയ്ക്കായി കളത്തിലിറങ്ങുക. രണ്ട് മാറ്റങ്ങൾ ടീമിൽ ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. അഭിഷേക് ശർമ ഇന്നത്തെ മത്സരത്തിൽ കളിക്കുമെന്ന സൂചന സൂര്യകുമാർ യാദവ് നൽകിയിട്ടുണ്ട്. അഭിഷേക് ഇറങ്ങിയാൽ സഞ്ജുവിന്റെ സ്ഥാനം നഷ്ടമാകും. മോശം ഫോം തുടരുന്ന റിങ്കു സിങ്ങിന് പകരം വാഷിങ്ടൺ സുന്ദർ വന്നേക്കും.


സ്പിൻ ബൗളർമാർക്ക് അനുയോജ്യമായ പിച്ചിൽ കുല്‍ദീപ് യാദവിനെ കൂടി ഇന്ത്യ പരിഗണിച്ചേക്കും.

കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലെ പിച്ചിൽ ഒരു കൂട്ടം മികച്ച ബൗളർമാരെ കൊണ്ടാണ് പാകിസ്ഥാൻ കളിക്കാനിറങ്ങുക. അബ്രാര്‍ അഹമ്മദ്, ഉസ്മാന്‍ താരിഖ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ് എന്നിവരടങ്ങുന്ന കരുത്തുറ്റ സ്പിന്‍ നിരയാണ് കരുത്ത്. അടുത്തിടെ ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയില്‍ പാക് സ്പിന്നര്‍മാര്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനം അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്.

Content Highlights: 

dot image
To advertise here,contact us
dot image