'സഞ്ജുവിന് ഇനിയും അവസരം കൊടുക്കണം'; പിന്തുണയുമായി ഗാംഗുലി

നേരത്തേ ഇര്‍ഫാന്‍ പത്താനും മലയാളി താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു

'സഞ്ജുവിന് ഇനിയും അവസരം കൊടുക്കണം'; പിന്തുണയുമായി ഗാംഗുലി
dot image

ഫോം ഔട്ടിന്റെ പേരിൽ വലിയ വിമർശനങ്ങൾ നേരിടുന്ന മലയാളി താരം സഞ്ജു സാംസണ് പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസം സൗരവ് ഗാംഗുലി. സഞ്ജുവിന് നിരന്തരം അവസരങ്ങൾ നൽകിക്കൊണ്ടിരിക്കണം എന്ന് ഗാംഗുലി പറഞ്ഞു.

സഞ്ജു ഒരു മികച്ച താരമാണ്. നിരന്തരം അദ്ദേഹത്തിന് അവസരങ്ങൾ നൽകി കൊണ്ടിരിക്കണം. രണ്ട് പരാജയങ്ങൾ സംഭവിച്ചാൽ ടീമിൽ നിന്ന് പുറത്താവുമെന്ന ചിന്തയിൽ കളിക്കുന്നത് വലിയ സമ്മർദമുണ്ടാക്കും. അദ്ദേഹത്തിന് ഫോം നിലനിർത്താൻ നിരന്തരം അവസരങ്ങൾ നൽകിക്കൊണ്ടിരിക്കണം. ഒരു വർഷം മുമ്പ് ഒരു കലണ്ടർ വർഷം അദ്ദേഹം മൂന്ന് സെഞ്ച്വറികളടിക്കുന്നുണ്ട്. അദ്ദേഹത്തിന് ഫോം വീണ്ടെടുക്കാൻ സമയം കൊടുക്കണമെന്നാണ് എന്റെ അഭിപ്രായം- ഗാംഗുലി പറഞ്ഞു.

ലോകകപ്പ് ടീമില്‍ ഇടംപിടിച്ചതിന് പിറകേ കിവീസിനെതിരായ പരമ്പരയില്‍ അമ്പേ നിറം മങ്ങിയ സഞ്ജുവിന് ലോകകപ്പില്‍ യു.എസ്.എക്കെതിരെ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ നമീബിയക്കെതിരായ മത്സരത്തില്‍ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് അഭിഷേക് ശര്‍മ പുറത്തായതോടെ സഞ്ജുവിന് നറുക്ക് വീണു. എട്ട് പന്തില്‍ 22 റണ്‍സുമായി ടീമിന് മികച്ച തുടക്കം നല്‍കിയാണ് സഞ്ജു മടങ്ങിയത്. പിന്നീട് താരത്തിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്.

സഞ്ജു സാംസന്റെ ബാറ്റിംഗ് കണ്ടപ്പോള്‍, ഒരു പോസിറ്റീവിറ്റി തോന്നുന്നു എന്നാണ് ഇര്‍ഫാന്‍ പത്താന്‍ പ്രതികരിച്ചത്.. . ടീമില്‍ നിന്നും പുറത്തായ ശേഷം ഒരു കളിക്കാരന്‍ തിരിച്ചെത്തുമ്പോള്‍ സൂക്ഷ്മതയോടെയാവും കളിച്ച് തുടങ്ങുക. എന്നാല്‍ സഞ്ജു അറ്റാക്കിങ് മോഡിലായിരുന്നു. ആദ്യ മൂന്ന് പന്തുകള്‍ പാഴാക്കിയ അദ്ദേഹം അടുത്ത മൂന്ന് പന്തുകളേയും ഗാലറിയിലെത്തിച്ചു. ഇതൊരു തിരിച്ചു വരവിന്‍റെ സൂചനയാണ്. പത്താന്‍ പറഞ്ഞു. നാളെ പാകിസ്താനെതിരായ മത്സരത്തില്‍ അഭിഷേക് ശര്‍മ തിരിച്ചെത്താന്‍ സാധ്യതയുണ്ട്.

content highlight: 'Sanju should be given more chances'- Ganguly

dot image
To advertise here,contact us
dot image