ലോര്‍ക്കന്‍ ടക്കറിന് സെഞ്ച്വറി നഷ്ടം; ഒമാനെതിരെ അയർലാൻഡിന് വൻ വിജയം

ഒമാനെതിരായ ടി20 ലോകകപ്പ് പോരാട്ടത്തില്‍ കൂറ്റന്‍ വിജയവുമായി അയർലാൻഡ്.

ലോര്‍ക്കന്‍ ടക്കറിന് സെഞ്ച്വറി നഷ്ടം; ഒമാനെതിരെ അയർലാൻഡിന് വൻ വിജയം
dot image

ഒമാനെതിരായ ടി20 ലോകകപ്പ് പോരാട്ടത്തില്‍ കൂറ്റന്‍ വിജയവുമായി അയർലാൻഡ്. 96 റൺസിന്റെ വിജയമാണ് അയർലാൻഡ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 235 റൺസ് നേടിയപ്പോൾ ഒമാന്റെ മറുപടി 18 ഓവറിൽ 139 റൺസിൽ ഒതുങ്ങി. നാലോവറിൽ 16 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടിയ ജോഷ്വയാണ് ഒമാനെ തകർത്തത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങുകയായിരുന്നു അയർലാൻഡ്. ഒരു ഘട്ടത്തില്‍ 64 റണ്‍സ് ചേര്‍ക്കുന്നതിനിടെ 4 താരങ്ങളെ നഷ്ടപ്പെട്ട സ്ഥിതിയായിരുന്നു അയർലാൻഡ്. എന്നാല്‍ ക്യാപ്റ്റന്‍ ലോര്‍ക്കന്‍ ടക്കര്‍, ഗരെത് ഡെല്‍നി എന്നിവരുടെ അര്‍ധ ശതകങ്ങളും ഏഴാമനായി എത്തി അതിവേഗം റണ്‍സടിച്ച ജോര്‍ജ് ഡോക്ക്‌റെലിന്റെ ബാറ്റിങും അയര്‍ലന്‍ഡിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചു.

ക്യാപ്റ്റന്‍ ടക്കര്‍ സെഞ്ച്വറി വക്കിലെത്തി. താരം 51 പന്തില്‍ 10 ഫോറും 4 സിക്‌സും സഹിതം 94 റണ്‍സ് അടിച്ചെടുത്തു. ഡെല്‍നി 30 പന്തില്‍ 4 സിക്‌സും 3 ഫോറും സഹിതം 56 റണ്‍സ് സ്വന്തമാക്കി. പിന്നീടെത്തിയ ഡോക്ക്‌റെല്‍ വെറും 9 പന്തില്‍ 5 സിക്‌സുകള്‍ സഹിതം 35 റണ്‍സ് വാരി. ഒമാന് വേണ്ടി ഷക്കീൽ അഹമ്മദ് മൂന്ന് വിക്കറ്റ് നേടി.


Content Highlights:ireland vs oman t20 world cup 2026

dot image
To advertise here,contact us
dot image