'എട്ട് കളിയിൽ ഒരെണ്ണത്തിൽ തിളങ്ങും, അഭിഷേക് ഓവർ റേറ്റഡ് പ്ലെയർ'; പ്രകോപനവുമായി മുൻ പാക് താരം

എട്ട് മത്സരത്തിൽ ഒരെണ്ണത്തിൽ മാത്രം തിളങ്ങുന്ന താരമാണ് അഭിഷേക് ശർമയാണെന്നും ഓവർ റേറ്റഡ് ആണെന്നും ആമിർ പറഞ്ഞു.

'എട്ട് കളിയിൽ ഒരെണ്ണത്തിൽ തിളങ്ങും, അഭിഷേക് ഓവർ റേറ്റഡ് പ്ലെയർ'; പ്രകോപനവുമായി മുൻ പാക് താരം
dot image

മറ്റന്നാൾ നടക്കാനിരിക്കുന്ന ഇന്ത്യ-പാകിസ്താൻ പോരാട്ടത്തിന് മുമ്പ് ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശർമയെ പരിഹസിച്ച് മുന്‍ പാക് പേസര്‍ മുഹമ്മദ് ആമിര്‍. എട്ട് മത്സരത്തിൽ ഒരെണ്ണത്തിൽ മാത്രം തിളങ്ങുന്ന താരമാണ് അഭിഷേക് ശർമയാണെന്നും ഓവർ റേറ്റഡ് ആണെന്നും ആമിർ പറഞ്ഞു.

അഭിഷേകിന് സാങ്കേതികത്തികവില്ല, അദ്ദേഹം വെറുമൊരു സ്ലോഗറാണ്. ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള താരമാണ് അഭിഷേക് എന്നതൊന്നും തനിക്കൊരു പ്രശ്നമല്ലെന്നും ആമിർ വ്യക്തമാക്കി.

അഭിഷേകിനെ എളുപ്പത്തില്‍ പുറത്താക്കാാവുമെന്നും ആമിർ പറഞ്ഞു. ഡീപ് കവർ പൊസിഷനിൽ ഫീൽഡറെ നിർത്തി ബോഡിയിലേക്ക് പന്തെറിയുകയോ സ്ലോവർ ബോളുകൾ പരീക്ഷിക്കുകയോ ചെയ്താൽ അഭിഷേക് കുടുങ്ങുമെന്നാണ് ആമിർ പറയുന്നത്.

കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യക്കായി തകർപ്പൻ ഫോമിലാണ് അഭിഷേക്. 200 സ്ട്രൈക്ക് റേറ്റിൽ 1,297 റൺസാണ് അഭിഷേക് ഇന്ത്യൻ കുപ്പായത്തില്‍ അടിച്ചുകൂട്ടിയത്. നിലവിൽ ഐസിസി റാങ്കിംഗില്‍ ഒന്നാം നമ്പർ ബാറ്റർ കൂടിയാണ് അഭിഷേക്.

ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അമേരിക്കക്കെതിരെ അഭിഷേക് ഗോള്‍ഡന്‍ ഡക്കായിരുന്നു. പിന്നാലെ കടുത്ത പനിയും വയറിലെ അണുബാധയും മൂലം അഭിഷേകിന് നമീബിയക്കെതിരായ മത്സരത്തില്‍ കളിക്കാനായിരുന്നില്ല. അഭിഷേകിന് പകരം മലയാളി താരം സഞ്ജു സാംസണാണ് നമീബിയക്കെതരെ ഓപ്പണ്‍ ചെയ്തത്. നാളെ പാകിസ്താനെതിരെയും അഭിഷേക് കളിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല.

Content Highlights: T20 WORLDCUP; muhammed Amir on Abhishek Sharma

dot image
To advertise here,contact us
dot image