കണ്ണ് തുടിക്കുന്നത് എന്തിനാണ്? അറിയണോ അതിനുള്ള കാരണം

തുടര്‍ച്ചയായി കണ്ണ് തുടിക്കുന്നത് ചിലപ്പോള്‍ വൈദ്യസഹായം ആവശ്യമുള്ള കാര്യമാണ്

കണ്ണ് തുടിക്കുന്നത് എന്തിനാണ്? അറിയണോ അതിനുള്ള കാരണം
dot image

കണ്ണുതുടിക്കുമ്പോള്‍ സാധാരണയായി മിക്കവരും എന്താണ് വിചാരിക്കുക. ചിലര്‍ നല്ല കാഴ്ച കാണാനാണെന്നും മറ്റ് ചിലര്‍ കരയാനായിരിക്കുമെന്നുമൊക്കെ പറയാറുണ്ട് അല്ലേ. എന്നാല്‍ കാരണമിതൊന്നും അല്ല. നിങ്ങളുടെ കണ്ണ് ഒരു ദിവസം മുഴുവന്‍,ഇടവിട്ട്, ഇടയ്ക്കിടെ ഒക്കെ തുടിക്കുന്നുണ്ടെങ്കില്‍ അത് 'മയോകൈമിയ' എന്നറിയപ്പെടുന്ന ഒരു സാധാരണ ന്യൂറോളജിക്കല്‍ ലക്ഷണമാണ്. കണ്ണുകള്‍ തുടിക്കുന്നത് സാധാരണയായി നിരുപദ്രവകരവും താല്‍ക്കാലികവുമാണെങ്കിലും ഇത് തുടര്‍ന്നുകൊണ്ടിരിക്കുകയാണെങ്കില്‍ ശ്രദ്ധിക്കേണ്ടതാണ്.

EYE TWITCHING

ഏറ്റവും സാധാരണമായ കാരണങ്ങള്‍

പലപ്പോഴും കണ്ണ് തുടിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമല്ല. ദൈനംദിന ജീവിതശൈലി ഘടകങ്ങള്‍ മൂലമാണ്. സമ്മര്‍ദ്ദമാണ് അവയില്‍ ആദ്യത്തെ ഘടകം. ഉയര്‍ന്ന പിരിമുറുക്കത്തിലായിരിക്കുമ്പോള്‍ കണ്‍പോള ഉള്‍പ്പെടെയുളള ചെറിയ പേശി ഗ്രൂപ്പുകള്‍ തെറ്റായി പ്രവര്‍ത്തിച്ചേക്കാം. ചെറിയ സമ്മര്‍ദ്ദം പോലും പിരിമുറുക്കത്തിന് കാരണമായേക്കാം. ക്ഷീണവും ഉറക്കക്കുറവും ഇതിന് ഒരു പ്രധാന പങ്ക് വഹിക്കുന്നു. രാത്രി വൈകി ഉറങ്ങുകയോ ഉറക്കുറവ് ഉണ്ടാവുകയോ ചെയ്യുകയാണെങ്കില്‍ കണ്ണുകള്‍ക്ക് ചുറ്റുമുള്ള പേശികള്‍ക്ക് സമ്മര്‍ദ്ദമുണ്ടാകാന്‍ സാധ്യതയുണ്ട്. കണ്ണുകള്‍ക്കുണ്ടാകുന്ന ആയാസം പ്രത്യേകിച്ച് സ്‌ക്രീനുകളില്‍നിന്നുണ്ടാകുന്ന ബുദ്ധിമുട്ട് ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിതമായ ഉപയോഗം എന്നിവകൊണ്ടുമാകാം.

EYE TWITCHING

ചായ,കാപ്പി എന്നിവയിലടങ്ങിയിരിക്കുന്ന കഫീന്‍, എനര്‍ജി ഡ്രിങ്കുകള്‍, ചില മരുന്നുകള്‍ എന്നിവയുള്‍പ്പെടെയുള്ളവയുടെ ഉപയോഗവും നാഡികളുടെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുകയും ആവര്‍ത്തിച്ചുള്ള പേശീ സങ്കോചത്തിന് കാരണമാവുകയും ചെയ്യും. അടുത്തതായി കണ്ണുകളിലെ വരള്‍ച്ചയാണ്.എയര്‍ കണ്ടീഷന്‍ ചെയ്തയിടങ്ങളില്‍ ജോലി ചെയ്യുകയോ, കോണ്‍ടാക്റ്റ് ലെന്‍സുകള്‍ ധരിക്കുകയോ, വണ്ടത്ര കണ്ണ് ചിമ്മാതിരിക്കുകയോ ചെയ്താല്‍, കണ്ണുകള്‍ വരണ്ടതാവുകയും കണ്ണിന്റെ മുകള്‍ഭാഗത്തെ പ്രകോപിപ്പിക്കുകയും രോഗാവസ്ഥയ്ക്ക് കാരണമാവുകയും ചെയ്യും.

സാധാരണമല്ലാത്ത കാരണങ്ങള്‍

  • മഗ്‌നീഷ്യം കുറവ് പോലുള്ള പോഷക അസന്തുലിതാവസ്ഥകള്‍
  • കണ്‍പോളകളെ പ്രകോപിപ്പിക്കുന്ന അലര്‍ജികള്‍
  • ബെനിന്‍ എസ്സെന്‍ഷ്യല്‍ ബ്ലെഫറോസ്പാസം, ഒരു വിട്ടുമാറാത്ത ന്യൂറോളജിക്കല്‍ അവസ്ഥ

ഇവ സാധാരണയായി പ്രകാശ സംവേദനക്ഷമത, മുഖത്തെ കോച്ചിവലിവ്, അല്ലെങ്കില്‍ കണ്ണിലെ ബുദ്ധിമുട്ട് തുടങ്ങിയ മറ്റ് ലക്ഷണങ്ങളോടൊപ്പമുണ്ടാകാറുണ്ട്.

EYE TWITCHING

എപ്പോഴാണ് ശ്രദ്ധിക്കേണ്ടത്

  • കണ്ണ് തുടിപ്പ് ഏതാനും ആഴ്ചകളില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുക
  • കണ്‍പോള അനിയന്ത്രിതമായി അടയുക
  • മുഖത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വലിച്ചില്‍ വ്യാപിക്കുക
  • കണ്ണ് ചുവന്ന്, വീര്‍ത്തതായി, അല്ലെങ്കില്‍ വേദനാജനകമായി മാറുക
  • കാഴ്ചയിലെ സ്ഥിരമായ ബുദ്ധിമുട്ടുണ്ട്

കണ്ണ് തുടിക്കുന്നത് എങ്ങനെ തടയാം

  • സ്‌ക്രീന്‍ സമയം കുറയ്ക്കുക അല്ലെങ്കില്‍ 20-20-20 നിയമം പാലിക്കുക (ഓരോ 20 മിനിറ്റിലും, 20 അടി അകലെ പിടിച്ച് 20 സെക്കന്‍ഡ് നോക്കുക)
  • കഫീന്‍ കുറയ്ക്കുക
  • ശരിയായ ഉറക്കം നേടുക
  • വരള്‍ച്ച ഒരു ഘടകമാണെങ്കില്‍ ലൂബ്രിക്കേറ്റിംഗ് ഐ ഡ്രോപ്പുകള്‍ ഉപയോഗിക്കുക
  • പേശികള്‍ക്ക് വിശ്രമം നല്‍കാന്‍ ഒരു ചൂടുള്ള കംപ്രസ് പ്രയോഗിക്കുക.
    ശ്വസന വ്യായാമങ്ങളോ ചെറിയ ഇടവേളകളോ ഉപയോഗിച്ച് സമ്മര്‍ദ്ദം നിയന്ത്രിക്കുക.

Content Highlights : why eye keep twitching.It is a common neurological symptom known as 'myokymia'

dot image
To advertise here,contact us
dot image