

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിച്ചു. നെയ്യാറ്റിൻകര ധനുച്ചപുരത്താണ് സംഭവം. 27 പവൻ സ്വർണവും 35000ത്തിൽ അധികം രൂപയും സിസിടിവിയുടെ ഡിവിആറും കള്ളൻ കവർന്നു. നെടിയാൻങ്കോട് ഇന്ദിരാ നഗറിൽ ഷാജു സാമുവേലിന്റെ വീട്ടിൽ ഇന്നലെ രാത്രിയാണ് മോഷണം നടന്നത്.
ഷാജുവും കുടുംബവും വിഴിഞ്ഞത്തുള്ള മകളുടെ വീട്ടിൽ പോയ സമയത്ത് ആയിരുന്നു മോഷണം. പുലർച്ചെ ഫോണിൽ സിസിടിവി പരിശോധിച്ചപ്പോൾ ദൃശ്യങ്ങൾ കണ്ടില്ല. ഇതോടെ
തൊട്ടടുത്തുള്ള സഹോദരൻ വന്ന് പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. സിസിടിവികൾ തകർത്ത നിലയിലും ചില കാമറകൾ തോർത്ത്മുണ്ട് മൂടി മറച്ച നിലയിലുമായിരുന്നു. സംഭവത്തിൽ പാറശ്ശാല പോലീസ് അന്വേഷണം ആരംഭിച്ചു.
Content Highlights: A house was broken into in Neyyattinkara and gold and cash were stolen, police started enquiry