സഞ്ജു പുറത്തായത് കണ്ട് ചിരിയടക്കാനാവാതെ ഇന്ത്യന്‍ മുന്‍ കോച്ച്; ചര്‍ച്ചയായി വീഡിയോ

നമീബിയയ്ക്കെതിരെ എട്ട് പന്തുകൾ മാത്രം ക്രീസിൽ നിന്ന താരം മൂന്ന് സിക്‌സറും ഒരു ഫോറും അടക്കം 22 റൺസ് നേടിയാണ് പുറത്തായത്

സഞ്ജു പുറത്തായത് കണ്ട് ചിരിയടക്കാനാവാതെ ഇന്ത്യന്‍ മുന്‍ കോച്ച്; ചര്‍ച്ചയായി വീഡിയോ
dot image

മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ ടി20 ലോകകപ്പിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. നമീബിയയ്ക്കെതിരെ നടന്ന മത്സരത്തിലാണ് താരം ആദ്യമായി ലോകകപ്പിനിറങ്ങിയത്. ഇന്ത്യയുടെ ഓപ്പണറായി ക്രീസിലെത്തി, എട്ട് പന്തുകൾ മാത്രം ക്രീസിൽ നിന്ന താരം മൂന്ന് സിക്‌സറും ഒരു ഫോറും അടക്കം 22 റൺസ് നേടിയാണ് പുറത്തായത്. വലിയ ഇന്നിംഗ്സ് കളിക്കാനായില്ലെങ്കിലും ബിഗ് ഹിറ്റുകളിലൂടെ തന്റെ ആത്മവിശ്വാസത്തിന് അടിവരയിടാൻ സഞ്ജുവിന് സാധിച്ചിരുന്നു.

സഞ്ജു പുറത്തായതിന് പിന്നാലെ നമീബിയൻ മെന്ററും ഇന്ത്യയുടെ മുൻ പരിശീലകനുമായ ​ഗാരി കിർസ്റ്റണിന്റെ പ്രതികരണമാണ് ഇപ്പോൾ ചർച്ചയാവുന്നത്. രണ്ടാം ഓവറിലെ അവസാനപന്തിലാണ് സഞ്ജു മടങ്ങുന്നത്. നമീബിയന്‍ ബൗളര്‍ ബെന്‍ ഷിക്കോംഗോയുടെ പന്തിൽ ഡീപ് മിഡ് വിക്കറ്റില്‍ ലൂറന്‍ സ്റ്റീന്‍കാമ്പിന് ക്യാച്ച് നല്‍കി സഞ്ജു പുറത്താവുകയായിരുന്നു.

ഇന്ത്യയുടെ ആദ്യ വിക്കറ്റായി സഞ്ജു മടങ്ങിയതിന് പിന്നാലെ ക്യാമറകള്‍ നമീബിയന്‍ ഡഗ് ഔട്ടിലേക്ക് തിരിഞ്ഞപ്പോള്‍ കണ്ട കാഴ്ച ശ്രദ്ധേയമായിരുന്നു. നിലവില്‍ നമീബിയയുടെ മെന്ററും മുന്‍ ഇന്ത്യന്‍ പരിശീലകനുമായ ഗാരി കിര്‍സ്റ്റണ്‍ ആദ്യം ഗൗരവ ഭാവത്തിലായിരുന്നെങ്കിലും, വിക്കറ്റ് വീണതോടെ പൊട്ടിച്ചിരിക്കുന്നതാണ് കണ്ടത്. ചിരിയടക്കാനാവാതെ ഇരിക്കുന്ന കിർസ്റ്റണിന്റെ വീഡിയോ ഇതോടെ ചർച്ചയാവും ചെയ്തു.

Content Highlights: T20 World Cup 2026, ind vs Nam: Gary Kirsten laughs as Sanju Samson falls to same trap

dot image
To advertise here,contact us
dot image