ഫിഫ്റ്റിയടിച്ച് രത്‌നായകെയും ഷനകയും; ലോകകപ്പില്‍ ഒമാനെതിരെ മികച്ച വിജയലക്ഷ്യം ഉയര്‍ത്തി ശ്രീലങ്ക

അര്‍ധ സെഞ്ച്വറി നേടിയ പവന്‍ രത്‌നായകെയും ദസുന്‍ ഷനകയുമാണ് ലങ്കയ്ക്ക് കരുത്തായത്

ഫിഫ്റ്റിയടിച്ച് രത്‌നായകെയും ഷനകയും; ലോകകപ്പില്‍ ഒമാനെതിരെ മികച്ച വിജയലക്ഷ്യം ഉയര്‍ത്തി ശ്രീലങ്ക
dot image

2026 ടി20 ലോകകപ്പില്‍ ഒമാനെതിരെ മികച്ച വിജയലക്ഷ്യം ഉയര്‍ത്തി ശ്രീലങ്ക. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലങ്ക നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സ് അടിച്ചെടുത്തു. അര്‍ധ സെഞ്ച്വറി നേടിയ പവന്‍ രത്‌നായകെയും ദസുന്‍ ഷനകയുമാണ് ലങ്കയ്ക്ക് കരുത്തായത്.

45 പന്തില്‍ 61 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. 28 പന്തില്‍ 60 റണ്‍സെടുത്ത പവന്‍ രത്‌നായകെ എടുത്തപ്പോള്‍ ദസുന്‍ ഷനക 20 പന്തില്‍ 50 റണ്‍സ് അടിച്ചെടുത്തു. ഏഴ് പന്തില്‍ പുറത്താകാതെ 19 റണ്‍സെടുത്ത കാമിന്ദു മെന്‍ഡിസും 11 പന്തില്‍ 13 റണ്‍സെടുത്ത പതും നിസ്സങ്കയും ഭേദപ്പെട്ട സംഭാവന നല്‍കി.

Content Highlights: T20 World Cup 2026: Rathnayake, Shanaka fifty lead Sri Lanka to post 236 vs Oman

dot image
To advertise here,contact us
dot image