

2026 ടി20 ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആവേശപ്പോരാട്ടത്തിന് മുൻപേ പാക് നായകൻ ബാബർ അസമിനെ പരിഹസിച്ച് മുൻ സഹതാരങ്ങൾ. ഇന്ത്യയ്ക്കെതിരെ ബാബർ 150 സ്ട്രൈക്ക് റേറ്റിൽ 50-ൽ അധികം റൺസ് നേടിയാൽ താൻ വിരമിക്കൽ പിൻവലിച്ച് ടീമിലേക്ക് മടങ്ങിയെത്താൻ തയ്യാറാണെന്നാണ് മുൻ പേസർ മുഹമ്മദ് ആമിർ പ്രഖ്യാപിച്ചത്. ബാബറിന്റെ മോശം സ്ട്രൈക്ക് റേറ്റിനെ പരിഹസിച്ചുകൊണ്ടായിരുന്നു ആമിറിന്റെ ഈ വെല്ലുവിളി.
ഇന്ത്യ-പാക് മത്സരത്തിന് മുന്നോടിയായി ഒരു പാക് ടെലിവിഷൻ ചാനലിലെ ചർച്ചയ്ക്കിടെയായിരുന്നു സംഭവം.ഇന്ത്യയ്ക്കെതിരായ മത്സരത്തില്‍ ബാബർ അസം പാകിസ്താനെ വിജയിപ്പിച്ചാല്‍ താൻ എല്ലാവർക്കും ഭക്ഷണം വാങ്ങി നൽകുമെന്നായിരുന്നു മറ്റൊരു മുൻതാരം അഹമ്മദ് ഷെഹ്‌സാദിന്റെ വാഗ്ദാനം. ടീമിനെ ബാബർ വിജയിപ്പിച്ചാൽ സ്റ്റുഡിയോയിലുള്ളവർക്കും കാണികൾക്കും സപ്പോർട്ട് സ്റ്റാഫിനും ഉൾപ്പെടെ മുഴുവൻ ടീമിനും ഭക്ഷണം നൽകുമെന്ന് ഷെഹ്‌സാദ് പ്രഖ്യാപിച്ചു. ഇരുവരും ബാബറിനെ പരിഹസിക്കുന്നത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.
Ex Pakistan Cricketers on Babar Azam
— Shah (@Shahhoon1) February 11, 2026
- Shehzad: Will host dinner if he plays a match winning knock vs India on Sunday.
- Amir: Says he will come out of Retirement.
- Rashid Latif: He does not bat that long Anyway.
pic.twitter.com/n1i2W6AE1u
നിലവിലെ ടൂർണമെന്റ് നിയമപ്രകാരം പാകിസ്താൻ തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിലാണ് കളിക്കുന്നത്. ഫെബ്രുവരി 15 കൊളംബോയിലാണ് ആരാധകർ ഏറെ കാത്തിരിക്കുന്ന ഇന്ത്യ-പാക് മത്സരം.
Content Highlights: T20 World Cup 2026: ind vs pak, Babar Azam Trolled on Live TV by Ex-Pakistan Stars