ഡികോക്ക്‌-റിക്കിള്‍ട്ടണ്‍ വെടിക്കെട്ട്; അഫ്ഗാന് മുന്നില്‍ 188 റണ്‍സ് വിജയലക്ഷ്യം വെച്ച് ദക്ഷിണാഫ്രിക്ക

അഫ്ഗാന് വേണ്ടി അസ്മത്തുള്ള ഒമര്‍സായ് മൂന്നും ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ രണ്ടും വീതം വിക്കറ്റുകള്‍ വീഴ്ത്തി

ഡികോക്ക്‌-റിക്കിള്‍ട്ടണ്‍ വെടിക്കെട്ട്; അഫ്ഗാന് മുന്നില്‍ 188 റണ്‍സ് വിജയലക്ഷ്യം വെച്ച് ദക്ഷിണാഫ്രിക്ക
dot image

ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ അഫ്ഗാനിസ്ഥാന് 188 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് അടിച്ചെടുത്തു. ക്വിന്റണ്‍ ഡി കോക്കിന്റെയും റയാന്‍ റിക്കിള്‍ട്ടണിന്റെയും അര്‍ധ സെഞ്ച്വറികളാണ് ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായത്. അഫ്ഗാന് വേണ്ടി അസ്മത്തുള്ള ഒമര്‍സായ് മൂന്നും ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ രണ്ടും വീതം വിക്കറ്റുകള്‍ വീഴ്ത്തി.

വണ്‍ഡൗണായി എത്തി 28 പന്തില്‍ 61 റണ്‍സെടുത്ത റിക്കിള്‍ട്ടണാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. 41 പന്തില്‍ 59 റണ്‍സെടുത്ത് ഡി കോക്കും തകര്‍ത്തടിച്ചു. 19 പന്തില്‍ 23 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസ്, 15 പന്തില്‍ 20 റണ്‍സെടുത്ത ഡേവിഡ് മില്ലര്‍, 7 പന്തില്‍ 16 റണ്‍സെടുത്ത മാര്‍കോ യാന്‍സണ്‍ എന്നിവരും നിര്‍ണായക സംഭാവന നല്‍കി.

Content Highlights: T20 World Cup 2026, AFG vs SA: Rickelton, de Kock take South Africa to 187

dot image
To advertise here,contact us
dot image