അടിച്ചുകേറി വാടാ; നമീബിയക്കെതിരായ മത്സരത്തിന് മുന്നോടിയായി സഞ്ജുവിന്റെ പ്രാക്ടീസ് വീഡിയോ പങ്കുവെച്ച് ICC

ടി-20 ലോകകപ്പില്‍ നമീബിയക്കതിരെയുള്ള ഇന്ത്യയുടെ മത്സരത്തില്‍ സഞ്ജു സാംസണ്‍ കളിച്ചേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു

അടിച്ചുകേറി വാടാ; നമീബിയക്കെതിരായ മത്സരത്തിന് മുന്നോടിയായി സഞ്ജുവിന്റെ പ്രാക്ടീസ് വീഡിയോ പങ്കുവെച്ച്  ICC
dot image

ടി-20 ലോകകപ്പില്‍ നമീബിയക്കതിരെയുള്ള ഇന്ത്യയുടെ മത്സരത്തില്‍ സഞ്ജു സാംസണ്‍ കളിച്ചേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അസുഖം ബാധിച്ച ഓപ്പണർ അഭിഷേക് ശര്‍മക്ക് പകരമാണ് സഞ്ജു ടീമിലേക്ക് എത്തുമെന്ന വാര്‍ത്ത വന്നത്.

അഭിഷേക് ശര്‍മയെ അസുഖബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വയറിലെ അണുബാധയെ തുടര്‍ന്നാണ് അഭിഷേകിനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്‌തെങ്കിലും നാളെ നടക്കുന്ന നമീബിയക്കതിരെയുള്ള മത്സരത്തില്‍ താരത്തിന് വിശ്രമം നൽകുമെന്നാണ് സൂചന.

ഇതോടെ അഭിഷേകിന് പകരം മലയാളി താരം സഞ്ജു സാംസണെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയാണെങ്കില്‍ ടി20 ലോകകപ്പില്‍ സഞ്ജുവിന് ലോകകപ്പിന് അരങ്ങേറ്റം ഒരുങ്ങും. സഞ്ജു സാംസണാകും ഇഷാന്‍ കിഷനൊപ്പം ഓപ്പണ്‍ ചെയ്യുക.

അഭിഷേകിന്റെ അഭാവത്തില്‍ സഞ്ജു സാംസണ്‍ അതീവ ഗൗരവത്തോടെ പരിശീലനം നടത്തി. നെറ്റ്സില്‍ തന്റെ പഴയ താളം കണ്ടെത്താന്‍ സഞ്ജു കഠിനമായി ശ്രമിക്കുന്നുണ്ട്. പേസര്‍മാര്‍ക്കെതിരെ നന്നായി ബാറ്റ് വീശുന്ന വീഡിയോ ഐ സി സി പങ്കുവെച്ചു. സഞ്ജു താളം കണ്ടെത്തുന്നു എന്ന ക്യാപ്‌ഷനോടെയാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്.

Content Highlights: ICC Share sanju samson practcie video

dot image
To advertise here,contact us
dot image