സഞ്ജു താളം കണ്ടെത്തുന്നു! അഭിഷേകിന്റെ അഭാവത്തില്‍ നെറ്റ്‌സില്‍ കഠിന പരിശീലനം

അസുഖം ബാധിച്ച ഓപ്പണര് അഭിഷേക് ശര്‍മക്ക് പകരമാണ് സഞ്ജു ടീമിലേക്ക് എത്തുമെന്ന വാര്‍ത്ത വന്നത്

സഞ്ജു താളം കണ്ടെത്തുന്നു! അഭിഷേകിന്റെ അഭാവത്തില്‍ നെറ്റ്‌സില്‍ കഠിന പരിശീലനം
dot image

ടി-20 ലോകകപ്പില്‍ നമീബിയക്കതിരെയുള്ള ഇന്ത്യയുടെ മത്സരത്തില്‍ സഞ്ജു സാംസണ്‍ കളിച്ചേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അസുഖം ബാധിച്ച ഓപ്പണര് അഭിഷേക് ശര്‍മക്ക് പകരമാണ് സഞ്ജു ടീമിലേക്ക് എത്തുമെന്ന വാര്‍ത്ത വന്നത്. അഭിഷേക് ശര്‍മയെ അസുഖബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വയറിലെ അണുബാധയെ തുടര്‍ന്നാണ് അഭിഷേകിനെ ആശുപത്രിയിലെത്തിച്ചത്.

ഉദര അണുബാധയെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലാണ് അഭിഷേകിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. രോഗലക്ഷണങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ ചില പരിശോധനകള്‍ നടും ചെയതു. ഇന്ന് ഡിസ്ചാര്‍ജ് ചെയ്യുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ നമീബിയക്കെതിരായ മത്സരത്തില്‍ അദ്ദേഹം കളിക്കാനുള്ള സാധ്യത കുറവാണെന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തത്.

ഇതോടെ അഭിഷേകിന് പകരം മലയാളി താരം സഞ്ജു സാംസണെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയാണെങ്കില്‍ ടി20 ലോകകപ്പില്‍ സഞ്ജുവിന് ലോകകപ്പിന് അരങ്ങേറ്റം ഒരുങ്ങും. സഞ്ജു സാംസണാകും ഇഷാന്‍ കിഷനൊപ്പം ഓപ്പണ്‍ ചെയ്യുക.

അഭിഷേകിന്റെ അഭാവത്തില്‍ സഞ്ജു സാംസണ്‍ അതീവ ഗൗരവത്തോടെ പരിശീലനം നടത്തി. നെറ്റ്സില്‍ തന്റെ പഴയ താളം കണ്ടെത്താന്‍ സഞ്ജു കഠിനമായി ശ്രമിക്കുന്നുണ്ട്. പേസര്‍മാര്‍ക്കെതിരെ ചെറുതായി പതറിയെങ്കിലും കുല്‍ദീപ് യാദവ് അക്‌സര്‍ പട്ടേല്‍ എന്നീ സ്പിന്നര്‍മാര്‍ക്കെതിരെ മികച്ച രീതിയില്‍ തന്നെ അദ്ദേഹം ബാറ്റ് വീശി.

സഞ്ജുവിന് ടീം മാനേജ്‌മെന്റിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും എന്നാല്‍ മറ്റ് താരങ്ങള്‍ മികച്ച പ്രകടനം നടത്തുമ്പോള്‍ സെലക്ഷന്‍ സ്വാഭാവികമായും മാറുമെന്നും അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോഷേറ്റ് പറഞ്ഞു. നെറ്റ്സിലെ സെഷന് ശേഷവും ബാറ്റിങ് കോച്ച് സിതാന്‍ഷു കൊട്ടക്കിന് കീഴില്‍ സഞ്ജു ഏറെനേരം പ്രത്യേക പരിശീലനം നടത്തി.

ന്യൂസിലാന്‍ഡിനെതിരയുള്ള പരമ്പരയിലെ മോശം പ്രകടനമാണ് സഞ്ജു സാംസണ് ഓപ്പണിങ് സ്ഥാനം നഷ്ടപ്പെടുത്തിയത്. ആകെ 46 റണ്‍സാണ് താരം അഞ്ച് മത്സരത്തില്‍ നിന്നും നേടിയത്. അതേസമയം ഇഷാന്‍ കിഷന്‍ കത്തികയറുകയും ചെയ്തു.

Content Highlights-Sanju Samson Practicing ahead of match against nambia

dot image
To advertise here,contact us
dot image