സംഗീത സംവിധായകന്‍ ജെറി അമല്‍ദേവ് നയിക്കുന്ന മെഗാ മ്യൂസിക്കല്‍; 14ന് ദുബായിൽ

മംസാറിലെ ഫോക് ലോര്‍ തിയേറ്ററില്‍ വൈകിട്ട് ആറ് മണി മുതലാണ് പരിപാടി

സംഗീത സംവിധായകന്‍ ജെറി അമല്‍ദേവ് നയിക്കുന്ന മെഗാ മ്യൂസിക്കല്‍; 14ന് ദുബായിൽ
dot image

പ്രശസ്ത സംഗീത സംവിധായകന്‍ ജെറി അമല്‍ദേവ് നയിക്കുന്ന മെഗാ മ്യൂസിക്കല്‍ സിംഫണി ഈ മാസം 14ന് ദുബായില്‍ അരങ്ങേറും. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കലാ-സംഗീത പ്രതിഭകളുടെയും ആസ്വാദകരുടെയും കൂട്ടായ്മയായ 'സ്റ്റേജ് യുഎഇ'യാണ് ''മഞ്ഞണി കൊമ്പില്‍ ''എന്ന പേരിലുള്ള പരിപാടി സംഘടിപ്പിക്കുന്നത്.

Also Read:

മംസാറിലെ ഫോക് ലോര്‍ തിയേറ്ററില്‍ വൈകിട്ട് ആറ് മണി മുതലാണ് പരിപാടി. യുഎയിലെ പ്രഗത്ഭരായ മുപ്പത് ഗായകരും പരിപാടിയുടെ ഭാഗമാകും. പൊതുജനങ്ങള്‍ക്ക് സൗജന്യ പാസ് മൂലമായിരിക്കും പ്രവേശനം. ആയിരത്തിലേറെ സംഗീതപ്രേമികള്‍ പരിപാടി ആസ്വദിക്കാനെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സ്റ്റേജ് യുഎഇ രക്ഷാധികാരി എന്‍. മുരളീധരപണിക്കര്‍ ദുബായില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

Content Highlights: Jerry Amaldev Directs Mega Musical Symphony in Dubai on 14th

dot image
To advertise here,contact us
dot image