

ടി 20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ കൂറ്റൻ ലക്ഷ്യമുയർത്തി വെസ്റ്റ് ഇൻഡീസ്. 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണ് വിൻഡീസ് നേടിയത്.
ഷെർഫെയ്ൻ റൂതർഫോഡ് 42 പന്തിൽ ഏഴ് സിക്‌സറും രണ്ട് ഫോറുകളും അടക്കം 76 റൺസ് നേടി വെടിക്കെട്ട് പ്രകടനം നടത്തി. ജേസൺ ഹോൾഡർ 17 പന്തിൽ 33 , റോസ്‌റ്റൺ ചേസ് 29 പന്തിൽ 34 റൺസ്, ഷിംറോൺ ഹെറ്റ്മെയർ 23 എന്നിവരും തിളങ്ങി.
ഇംഗ്ലണ്ടിന് വേണ്ടി ജാമി ഓവർട്ടൻ, ആദിൽ റഷീദ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. നേരത്തെ ടോസ് നേടി ഇംഗ്ലണ്ട് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരങ്ങളിൽ സ്കോട്ലാൻഡിനെ വിൻഡീസും നേപ്പാളിനെ ഇംഗ്ലണ്ടും തോൽപ്പിച്ചിരുന്നു.
Content Highlights: t20 worldcup; england vs westindies