

ടി20 ലോകകപ്പില്‍ പാകിസ്താന്‍ വീണ്ടും യുഎസ്എയോട് പരാജയം വഴങ്ങുമെന്ന് പാക് മുന്‍ പേസര്‍ മുഹമ്മദ് ആസിഫ്. ലോകകപ്പില്‍ ഇന്ന് നടക്കാന്‍ പോകുന്ന പാക്-യുഎസ്എ മത്സരത്തിന് മുന്നോടിയായാണ് ആസിഫിന്റെ പ്രതികരണം. 2024ല്‍ ചരിത്രത്തില്‍ ആദ്യമായി ലോകകപ്പിനെത്തിയ യുഎസ്എ പാകിസ്താനെതിരെ അട്ടിമറി വിജയം സ്വന്തമാക്കിയിരുന്നു. ഇന്നും സമാന ഫലം ആവര്‍ത്തിക്കുമെന്നാണ് ആസിഫ് പറയുന്നത്.
'ഇങ്ങനെ പോയാല്‍ യുഎസ്എ വീണ്ടും പാകിസ്താനെ പരാജയപ്പെടുത്തും. ഈ ലോകകപ്പിലും തോല്‍വി സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് തോന്നുന്നു. യുഎസ്എ പാകിസ്താനെ പരാജയപ്പെടുത്തും ഉറപ്പ്', മുഹമ്മദ് ആസിഫ് വ്യക്തമാക്കി.
Mohammad Asif is so convinced that USA will again beat Pakistan 😭😭 pic.twitter.com/oLKEhDUnNi
— 𝐀. (@was_abdd) February 10, 2026
2024ലെ ലോകകപ്പില്‍ പാകിസ്താനെതിരെ നാടകീയവിജയമാണ് യുഎസ്എ സ്വന്തമാക്കിയത്. അവസാന ഓവറില്‍ യുഎസ്എയ്ക്ക് 15 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. ഹാരിസ് റൗഫാണ് അവസാന ഓവര്‍ എറിഞ്ഞത്. താരം ഈ ഓവറില്‍ 14 റണ്‍സ് വിട്ടുകൊടുത്തതോടെ മത്സരം സമനിലയില്‍ പിരിഞ്ഞു. സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തിൽ പിന്നീട് യുഎസ്എ വിജയം പിടിച്ചെടുക്കുകയായിരുന്നു.
Content Highlights: ‘USA Will Beat Pakistan Again At T20 World Cup 2026‘, Ex-Pacer Mohammad Asif predicts