'ബാബറിനെ കൊണ്ട് കൂട്ടിയാൽ കൂടില്ല'; സിക്സറടിക്കാൻ നോക്കി പുറത്തായ താരത്തെ പരിഹസിച്ച് കൈഫ്

ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ നെതർലൻഡ്‌സിനെതിരെ മത്സരത്തിലെ പ്രകടനത്തിൽ മുൻ നായകൻ ബാബർ അസമിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്

'ബാബറിനെ കൊണ്ട് കൂട്ടിയാൽ കൂടില്ല'; സിക്സറടിക്കാൻ നോക്കി പുറത്തായ താരത്തെ പരിഹസിച്ച്  കൈഫ്
dot image

ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ നെതർലൻഡ്‌സിനെതിരെ മത്സരത്തിലെ പ്രകടനത്തിൽ മുൻ നായകൻ ബാബർ അസമിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. കൊളംബോയിലെ സിംഹളീസ് സ്‌പോർട്‌സ് ക്ലബ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ബാബറിന്‍റെ മെല്ലെപ്പോക്കിനെയും ബാറ്റിംഗ് ശൈലിയെയുമാണ് കൈഫ് സ്റ്റാര്‍ സ്പോര്‍ട്സിലെ കമന്‍ററിക്കിടെ പരിഹസിച്ചത്.

148 റൺസ് പിന്തുടർന്ന പാകിസ്ഥാന് വേണ്ടി 18 പന്തിൽ വെറും 15 റൺസ് മാത്രമെടുത്ത് ബാബർ പുറത്തായിരുന്നു. കമന്‍ററിക്കിടെ ബാബറിന്‍റെ ടി20 കരിയറിനെക്കുറിച്ച് പരാമര്‍ശിക്കവെയാണ് ബാബറിന് സിക്സ് അടിക്കാനുള്ള കരുത്തൊന്നും ഇല്ലെന്ന് കൈഫ് പരിഹസിച്ചത്. കൈഫ് ബാബറിന്‍റെ മെല്ലെപ്പോക്കിനെ വിമര്‍ശിക്കുന്നതിനിടെ വാന്‍ഡെര്‍ മെര്‍വിന്‍റെ പന്തില്‍ സിക്സ് അടിക്കാനായി ബാബര്‍ ക്രീസില്‍ നിന്ന് ചാടിയിറങ്ങി ഷോട്ട് കളിച്ചു. എന്നാല്‍ ബാബറിന്‍റെ അടി ലോംഗ് ഓഫില്‍ നേരെ കെയ്ല്‍ ക്ലൈനിന്‍റെ കൈകളില്‍ അവസാനിച്ചു. ഇതിന് പിന്നാലെ ബാബറിന്‍റെ പ്രകടനത്തെ കൈഫ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

നിങ്ങൾ ബാബറിനോട് സിക്സർ അടിക്കാൻ പറഞ്ഞു, എന്നാല്‍ എവിടെയാണ് ആ സിക്സർ എത്തിയത് എന്ന് കണ്ടോ?.ബാബറിന് ആ പന്ത് ശരിക്കും അടിക്കാൻ പോലും കഴിഞ്ഞില്ല. ഒരു സിക്സർ അടിക്കാനുള്ള ശാരീരിക ശേഷിയോ ബാറ്റിംഗ് ശൈലിയോ ബാബറിനില്ല. സിംഗിൾസും ഡബിൾസും എടുത്ത് ഓരോ പന്തിൽ ഓരോ റൺസ് വീതം നേടി ടീമിനെ വിജയത്തിലേക്ക് കൊണ്ടുപോകാൻ മാത്രമേ അദ്ദേഹത്തിന് സാധിക്കൂ. എപ്പോഴൊക്കെ വലിയ ഷോട്ടിന് അദ്ദേഹം ശ്രമിക്കുന്നുവോ അപ്പോഴൊക്കെ വിക്കറ്റ് നഷ്ടപ്പെടുത്താറാണ് പതിവെന്നും കൈഫ് പറഞ്ഞു.

നെതർലാൻഡിനെ മൂന്ന് വിക്കറ്റിനാണ് തോൽപ്പിച്ച് പാകിസ്താൻ തോൽപ്പിച്ചത്. നെതർലാൻഡ് ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം മൂന്ന് പന്തുകൾ ബാക്കിനിൽക്കെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ പാകിസ്താൻ മറികടക്കുകയായിരുന്നു.

തോറ്റെങ്കിലും പാകിസ്താനെ വിറപ്പിച്ചാണ് ഹോളണ്ടിന്റെ മടക്കം. ഒരു ഘട്ടത്തിൽ പാകിസ്താൻ തോൽവി വരെ മുന്നിൽ കണ്ടിരുന്നു. നിർണായകമായ അവസാന ഓവറിൽ ക്യാച്ച് കൈവിട്ടതും ഓറഞ്ച് പടയ്ക്ക് തിരിച്ചടിയായി.

Content Highlights: kaif Mocks Babar Azam On Live TV, Says 'He Does Not Have Strength To Hit Six'

dot image
To advertise here,contact us
dot image