

2026 ടി20 ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടി. ഇന്ത്യയുടെ യുവപേസർ ഹർഷിത് റാണയ്ക്ക് ടി20 ലോകകപ്പ് നഷ്ടമാവും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സന്നാഹ മത്സരത്തിനിടെ പരിക്കേറ്റ യുവ താരത്തിന് ടൂർണമെന്റ് നഷ്ടമാവുമെന്ന് ബിസിസിഐ തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്.
ഹർഷിത് റാണയ്ക്ക് പകരക്കാരനെയും ബിസിസിഐ പ്രസ്താവനയിലൂടെ പ്രഖ്യാപിച്ചു. മുഹമ്മദ് സിറാജിനെയാണ് ഹർഷിത്തിന് പകരക്കാരനായി ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുത്തത്. താരം ഉടനെ ടീമിനൊപ്പം ചേരുമെന്നും ബിസിസിഐ കൂട്ടിച്ചേർത്തു.
🚨 News 🚨
— BCCI (@BCCI) February 6, 2026
Harshit Rana ruled out of ICC Men's T20 World Cup 2026, Mohd. Siraj named as replacement.
Details 🔽 | #TeamIndia | #MenInBlue | #T20WorldCup https://t.co/Ml6TxXELgP
നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ ബുധനാഴ്ച നടന്ന മത്സരത്തിൽ വെറും ഒരു ഓവർ മാത്രം എറിഞ്ഞ ഹർഷിത്, കാൽമുട്ടിന് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഗ്രൗണ്ട് വിടുകയും ചെയ്തു. തന്‍റെ ഓവറിനിടയിൽ രണ്ട് തവണ റണ്ണപ്പിന് വേണ്ടി ശ്രമിച്ചെങ്കിലും വേദന കാരണം ഹര്‍ഷിത് റണ്ണപ്പ് പൂർത്തിയാക്കാൻ ബുദ്ധിമുട്ടി. എറിഞ്ഞ ഏക ഓവറിൽ 16 റൺസാണ് ഹർഷിത് വഴങ്ങിയത്. പിന്നീട് മുട്ടിൽ പിടിച്ചു കൊണ്ട് മുടന്തി കളം വിടുന്ന ഹർഷിത്തിന്റെ ദൃശ്യങ്ങൾ ആരാധകരെ ആശങ്കയിലാക്കുകയും ചെയ്തിരുന്നു.
ഇന്ത്യയുടെ പുതിയ ലോകകപ്പ് സ്ക്വാഡ്: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), റിങ്കു സിംഗ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, വാഷിങ്ടൺ സുന്ദർ, മുഹമ്മദ് സിറാജ്.
Content Highlights: T20 World Cup: Harshit Rana Ruled Out With Knee Injury, Mohammed Siraj replaces