ചില്ലറ കളിയല്ല മക്കളെ! ഇന്ത്യ-പാക് മത്സരം ഉപേക്ഷിച്ചാല്‍ 4500 കോടി വരെ നഷ്ടം

ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം റദ്ദാക്കിയാല്‍ പരസ്യ വരുമാനത്തില്‍ മാത്രം 250-300 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്

ചില്ലറ കളിയല്ല മക്കളെ! ഇന്ത്യ-പാക് മത്സരം ഉപേക്ഷിച്ചാല്‍ 4500 കോടി വരെ നഷ്ടം
dot image

ഐസിസി ട്വന്റി-20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ മത്സരം ഉപേക്ഷിച്ചാല്‍ ഏകദേശം 4500 കോടിയുടെ ബിസിനസ് നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം റദ്ദാക്കിയാല്‍ പരസ്യ വരുമാനത്തില്‍ മാത്രം 250-300 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഈ സമയം നടക്കുന്ന നമീബിയ-യുഎസ്എ മത്സരത്തില്‍ നിന്ന് ജിയോ സ്റ്റാറിന് കാര്യമായ വരുമാനം ഉണ്ടാക്കാന്‍ സാധിച്ചേക്കണമെന്നില്ല. സെമിയിലോ, ഫൈനലിലോ വീണ്ടും ഇന്ത്യ-പാകിസ്താന്‍ മത്സരമുണ്ടാകുകയും ഇതും പാകിസ്താന്‍ ബഹിഷ്‌കരിക്കുകയും ചെയ്താല്‍ നഷ്ടം ഇനിയും ഉയരും.

ലോകകപ്പിലെ മറ്റ് മത്സരങ്ങളേക്കാള്‍ പതിന്മടങ്ങ് വരുമാനമാണ് ഓരോ ഇന്ത്യ-പാകിസ്താന്‍ പോരാട്ടവും നല്‍കുന്നത്. ബ്രോഡ്കാസ്റ്റ് അവകാശങ്ങള്‍, പരസ്യങ്ങള്‍, പ്രീമിയര്‍ സ്‌പോണ്‍സര്‍ഷിപ്പ്, ടിക്കറ്റ് വരുമാനം, നിയമാനുസൃത വാതുവെപ്പ് എന്നിവയെല്ലാം ചേര്‍ത്താണ് 4500 കോടിയുടെ മൂല്യം കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരമില്ലാത്തൊരു ലോകകപ്പ് ഐസിസിക്കും ബ്രോഡ്കാസ്റ്റര്‍മാര്‍ക്കുമെല്ലാം ചിന്തിക്കാന്‍ പോലും കഴിയാത്തതാണ്.

പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനും ഇത് മൂലം പണികിട്ടും. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് സാമ്പത്തികമായ തിരിച്ചടിയും ഉണ്ടാവും. ഐസിസിയില്‍ നിന്ന് ലഭിക്കേണ്ട വാര്‍ഷിക വരുമാനമായ 34.5 ദശലക്ഷം ഡോളര്‍ (316 കോടിയോളം ഇന്ത്യന്‍ രൂപ) തടഞ്ഞുവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ ഇന്ത്യ-പാക് മത്സരം ഉപേക്ഷിച്ചാല്‍ സംപ്രേക്ഷണാവകാശമുള്ള ജിയോ-സ്റ്റാര്‍ കമ്പനിക്കുണ്ടാകുന്ന കോടിക്കണക്കിന് രൂപയുടെ നഷ്ടം പിസിബി നല്‍കേണ്ടി വരും. ഏകദേശം 200 കോടി രൂപയുടെ പരസ്യനഷ്ടം ഈ ഒരൊറ്റ മത്സരം വഴി ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 38 ദശലക്ഷം ഡോളറിന്റെ (ഏകദേശം 320 കോടി രൂപ) നിയമനടപടി ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Content Highlights- There will be loss of 4500 crores If India vs Pak Match got cancelled

dot image
To advertise here,contact us
dot image