കാര്യവട്ടത്ത് കസറാൻ സഞ്ജു!; അഞ്ചാം ടി 20 യിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ സംബന്ധിച്ചിടത്തോളം ഇന്നത്തെ മത്സരം അതിനിര്‍ണായകമാണ്

കാര്യവട്ടത്ത് കസറാൻ സഞ്ജു!; അഞ്ചാം ടി 20 യിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും
dot image

ന്യൂസിലാൻഡിനെതിരായ അഞ്ചാം ടി20യില്‍ ഇന്ത്യ ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. അക്ഷർ പട്ടേലും ഇഷാൻ കിഷനും വരുൺ ചക്രവർത്തിയും ഇന്ത്യൻ ഇലവനിൽ തിരിച്ചെത്തി. ഹർഷിത് റാണ, കുൽദീപ് യാദവ്, രവി ബിഷ്‌ണോയ് എന്നിവർ പുറത്തായി.

ന്യൂസിലാൻഡും നാല് മാറ്റങ്ങൾ വരുത്തി . ഡെവോൺ കോൺവേ, മാർക്ക് ചാപ്മാൻ, മാറ്റ് ഹെൻറി, സാക്ക് ഫോൾക്സ് എന്നിവർ പുറത്തായി.ഫിൻ അലൻ, ബെവോൺ ജേക്കബ്സ്, ലോക്കി ഫെർഗൂസൺ, കൈൽ ജാമിസൺ എന്നിവർ ഇലവനിലെത്തി.

മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ സംബന്ധിച്ചിടത്തോളം ഇന്നത്തെ മത്സരം അതിനിര്‍ണായകമാണ്. പരമ്പരയില്‍ ഇതുവരെ തിളങ്ങാന്‍ കഴിയാത്ത സഞ്ജുവിന് ലോകകപ്പിനുള്ള ഇലവനില്‍ ഇടമുറപ്പിക്കാന്‍ ഇനിയുള്ള മത്സരങ്ങളില്‍ മികവ് പുറത്തെടുത്തേ പറ്റൂ

നിലവിൽ 3-1 ലീഡുമായി ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കിയെങ്കിലും ലോകകപ്പിന് മുന്നോടിയായുള്ള മത്സരം ഇരു ടീമുകൾക്കും നിർണായകമാണ്. അഞ്ച് മത്സരങ്ങടങ്ങിയ പരമ്പരയിലെ ആദ്യത്തെ മൂന്ന് മത്സരം ഇന്ത്യ സ്വന്തമാക്കിയെങ്കിലും വിശാഖപട്ടണത്ത് നടന്ന നാലാം മത്സരത്തിൽ കിവികൾ വിജയിക്കുകയായിരുന്നു. വിജയത്തോടെ പരമ്പര അവസാനിപ്പിക്കാനായിരിക്കും ഇരുടീമുകളും ശ്രമിക്കുക.

മലയാളി താരം സഞ്ജു സാംസൺ സ്വന്തം നാട്ടുകാർക്ക് മുന്നിൽ ആദ്യമായി ഒരു അന്താരാഷ്ട്ര മത്സരം കളിക്കുന്നു എന്നതാണ് ഈ മത്സരത്തിന്റെ പ്രധാന ആകർഷണം. കഴിഞ്ഞ മത്സരങ്ങളിലൊന്നും ഫോം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും സ്വന്തം തട്ടകത്തിൽ സഞ്ജു വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുക്കുമെന്നും ആരാധകർ കണക്കുകൂട്ടുന്നു.

ഇന്ത്യൻ ഇലവൻ: അഭിഷേക് ശർമ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), റിങ്കു സിംഗ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി.

ന്യൂസിലന്‍ഡ്: ടിം സീഫെര്‍ട്ട് (വിക്കറ്റ് കീപ്പര്‍), ഫിന്‍ അലന്‍, രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, ഡാരില്‍ മിച്ചല്‍, ബെവോണ്‍ ജേക്കബ്‌സ്, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), കൈല്‍ ജാമിസണ്‍, ഇഷ് സോധി, ലോക്കി ഫെര്‍ഗൂസണ്‍, ജേക്കബ് ഡഫി.


IND VS NZ FIFTH T20; India choose batting, sanju samson in

dot image
To advertise here,contact us
dot image