അവര്‍ക്ക് അതിനുള്ള ധൈര്യമില്ല! പാകിസ്താനെ കളിയാക്കി രഹാനെ

പാകിസ്താന്‍ ഈ പ്രശ്‌നങ്ങളുണ്ടാക്കുന്നത് കോലാഹലങ്ങള്‍ക്കും കാഴ്ച്ചക്കാര്‍ക്കും വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

അവര്‍ക്ക് അതിനുള്ള ധൈര്യമില്ല! പാകിസ്താനെ കളിയാക്കി രഹാനെ
dot image

ബംഗ്ലാദേശ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ടി20 ലോകകപ്പ് ബഹിഷ്‌കരണ ഭീഷണി മുഴക്കിയ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പരിഹസിച്ച് ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെ
പാകിസ്താന്‍ ഈ പ്രശ്‌നങ്ങളുണ്ടാക്കുന്നത് കോലാഹലങ്ങള്‍ക്കും കാഴ്ച്ചക്കാര്‍ക്കും വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

'പാകിസ്താന്‍ ടി-20 ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ്അവര്‍ക്ക് അതിനുള്ള ധൈര്യമില്ല,' രഹാനെ കൂട്ടിച്ചേര്‍ത്തു.

ടൂര്‍ണമെന്റില്‍ നിന്നും ഒഴിഞ്ഞ ബംഗ്ലാദേശിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാകിസ്താനും ലോകകപ്പ് ബഹിഷ്‌കരിച്ചേക്കുമെന്ന സൂചന നല്‍കി പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വി രംഗത്തെത്തിയിരുന്നു. ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചെങ്കിലും ലോകകപ്പില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം വരുന്ന തിങ്കളാഴ്ചയോടെ മാത്രമാണ് പാകിസ്താന്‍ അറിയിക്കുകയുള്ളു എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ടൂര്‍ണമെന്റില്‍ നിന്ന് മുഴുവനായും പിന്മാറുന്നില്ലെന്നും മറിച്ച് ഇന്ത്യയ്‌ക്കെതിരായ മത്സരങ്ങളില്‍ നിന്ന് മാത്രമാണ് പിന്മാറുകയുമാണ് പാകിസ്താന്റെ നീക്കമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വി തന്നെയാണ് നിര്‍ണായക നീക്കത്തെ കുറിച്ചുള്ള സൂചന നല്‍കിയത്.

Content Highlights: Ajinkya Rahane Mocks PCB; Claims 'Pakistan Can't Boycott ICC T20 World Cup'

dot image
To advertise here,contact us
dot image