ബുംറ തീ തുപ്പി!; മൂന്നാം ടി 20 യിൽ ഇന്ത്യയ്‌ക്കെതിരെ കിവീസിന് ചെറിയ ടോട്ടൽ

ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടി 20 യിൽ കിവീസിന് കുറഞ്ഞ ടോട്ടൽ

ബുംറ തീ തുപ്പി!; മൂന്നാം ടി 20 യിൽ ഇന്ത്യയ്‌ക്കെതിരെ കിവീസിന് ചെറിയ ടോട്ടൽ
dot image

ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടി 20 യിൽ കിവീസിന് കുറഞ്ഞ ടോട്ടൽ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 153 റൺസാണ് നേടിയത്. ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് നേടിയപ്പോൾ ഹാർദിക് പാണ്ഡ്യയും രവി ബിഷ്‌ണോയിയും രണ്ട് വീതവും വിക്കറ്റ് നേടി.

നാലോവറിൽ 17 റൺസ് മാത്രം വിട്ടുകൊടുത്താണ് ബുംറ മൂന്ന് വിക്കറ്റ് നേടിയത്. ബിഷ്‌ണോയി നാലോവറിൽ 18 റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടി. 40 പന്തിൽ 48 റൺസ് നേടിയ ഗ്ലെൻ ഫിലിപ്‌സാണ് കിവികളിൽ ടോപ് സ്‌കോറർ. മാര്‍ക്ക് ചാപ്മാന്‍ 32 റൺസും മിച്ചൽ സാന്റ്നർ 27 റൺസും നേടി.

രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്ക് വിശ്രമം നല്‍കി. ജസ്പ്രിത് ബുമ്ര, രവി ബിഷ്‌ണോയ് എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. ന്യൂസിലന്‍ഡ് ഒരു മാറ്റം വരുത്തിയിട്ടുണ്ട്. കെയ്ല്‍ ജാമിസണ്‍ ടീമില്‍ തിരിച്ചെത്തി. ഫൗള്‍ക്‌സിനെ ഒഴിവാക്കി.

അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ട് ടി20യും വിജയിച്ച് മുന്നിൽ നിൽക്കുന്ന ഇന്ത്യയ്ക്ക് ഇന്ന് വിജയിച്ചാൽ പരമ്പര ഉറപ്പിക്കാം. മാത്രമല്ല ടി20 ലോകകപ്പിന് ആത്മവിശ്വാസത്തോടെ ഒരുങ്ങാനുള്ള ഊര്‍ജവും പരമ്പര നേട്ടം ഇന്ത്യയ്ക്ക് നല്‍കും. മറുഭാഗത്ത് പരമ്പരയില്‍ തിരിച്ചെത്താനുള്ള ഒരുക്കങ്ങള്‍ സജീവമാക്കുകയാണ് കിവികള്‍.

Content highlights: IND VS NZ ; Boom Bumra; india restrict newzeland for 153 runs in 3rd t20

dot image
To advertise here,contact us
dot image