ജെമീമയുടെ വെടിക്കെട്ട് ഫിഫ്റ്റി; WPL ൽ മുംബൈയെ തോൽപ്പിച്ച് ഡൽഹി

വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ ജയം

ജെമീമയുടെ വെടിക്കെട്ട് ഫിഫ്റ്റി; WPL ൽ മുംബൈയെ തോൽപ്പിച്ച് ഡൽഹി
dot image

വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 154 റൺസ് നേടിയപ്പോൾ ഡൽഹി ഓരോവർ ബാക്കിനിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഡൽഹി നേടിയത്.

ക്യാപ്റ്റനായ ജെമീമ റോഡ്രിഗസ് വെടിക്കെട്ട് ഫിഫ്‌റ്റിയോടെ ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ലിസെല്ലെ ലീ 46 റൺസുമായി നിർണായക സംഭാവന നൽകി. നേരത്തെ മുംബൈയ്ക്ക് വേണ്ടി തിളങ്ങിയിരുന്നത് നാറ്റ് സ്കീവർ ബ്രണ്ട് (65 ), ഹർമൻപ്രീത് കൗർ (41 ) എന്നിവരായിരുന്നു.

Content Highlights:Jemimah Rodrigues fifty; delhi capitals beat mumbai indians; wpl 2026

dot image
To advertise here,contact us
dot image