

തിരുവനന്തപുരം: ആര്‍സി സ്ട്രീറ്റില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അജയ് ജേക്കബ് എന്ന 15കാരനാണ് മരിച്ചത്. ജേക്കബ്- അജി ദമ്പതികളുടെ ഏക മകനാണ് അജയ് ജേക്കബ്. സ്‌കൂളില്‍ നിന്നും വന്ന ശേഷം സ്‌കൂള്‍ യൂണിഫോമോടെ ബാത്ത്‌റൂമിലേക്ക് കയറിയ വിദ്യാർത്ഥിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം പൊലീസ് അന്വേഷണം ആരംഭിച്ചു.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlight: Class 10th student found dead in Thiruvananthapuram