

ഇന്ത്യ-ന്യൂസിലാൻഡ് ടി 20 പരമ്പര നാളെ മുതൽ. രാത്രി ഏഴ് മുതൽ വിദർഭ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. അഞ്ചു മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഫെബ്രുവരി ഏഴ് മുതൽ ആരംഭിക്കുന്ന ടി 20 ലോകകപ്പിന് മുമ്പുള്ള ഒരുക്കം കൂടിയാണിത്.
മത്സരത്തിന് മുന്നോടിയായി വമ്പൻ തയ്യാറെടുപ്പുകളാണ് ഇന്ത്യ നടത്തിയത്. നെറ്റ്സിൽ നീണ്ട മണിക്കൂർ പരിശീലനം നടത്തി. ഹർദിക് പാണ്ഡ്യയുടെ കൂറ്റൻ അടികളോടെ തുടങ്ങിയ പരിശീലനത്തിൽ മലയാളി താരം സഞ്ജു സാംസൺ, ജസ്പ്രിത് ബുംറ,ശിവം ദുബെ,സൂര്യകുമാർ യാദവ് എന്നിവരും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പരിശീലനത്തിന്റെ ദൃശ്യങ്ങൾ ബി സി സി ഐ തന്നെ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുണ്ട്.
Sound On 🔊
— BCCI (@BCCI) January 20, 2026
Dialling up the intensity as #TeamIndia steps into T20I mode to take on New Zealand ⚡️ #INDvNZ | @IDFCFIRSTBank pic.twitter.com/RSE2DXLFXA
കൂറ്റൻ സിക്സറുകൾ അടിച്ചാണ് ഹർദിക് പാണ്ഡ്യ നെറ്റ്സിൽ പരിശീലനം ആരംഭിച്ചത്. പാണ്ഡ്യയുടെ ഷോട്ട് ഗാലറിയിൽ എത്തിയതോടെ കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റൻ സൂര്യകുമാർ യാദവും അത്ഭുതത്തോടെ നോക്കുന്നതും കാണാം. കൗതുകം അടക്കാനായില്ല. തൊട്ടു പിന്നാലെയെത്തിയ സഞ്ജു സാംസണും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
Content Highlights:india vs newzealand t20; practise session; hardik six and gambhir reaction