പ്രവാസി വോട്ടര്‍ പട്ടിക രജിസ്‌ട്രേഷന് വേണ്ടി ഹെല്‍പ്പ് ഡെസ്‌ക്

പ്രവാസികള്‍ക്ക് വോട്ടര്‍ പട്ടിക രജിസ്‌ട്രേഷന്‍ നടപടികള്‍ ലളിതമാക്കുന്നതിന് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഹെല്‍പ്പ് ഡെസ്‌ക്ക് വഴി ലഭ്യമാക്കി

പ്രവാസി വോട്ടര്‍ പട്ടിക രജിസ്‌ട്രേഷന് വേണ്ടി ഹെല്‍പ്പ് ഡെസ്‌ക്
dot image

ഷാര്‍ജയിലെ കണ്ണൂര്‍ സാംസ്‌കാരിക വേദിയായ കസവിന്റെ നേതൃത്വത്തില്‍ പ്രവാസി വോട്ടര്‍ പട്ടിക രജിസ്‌ട്രേഷന് വേണ്ടി ഹെല്‍പ്പ് ഡെസ്‌ക് സംഘടിപ്പിച്ചു. ഇന്ത്യയിലെ ജനാധിപത്യ പ്രക്രിയയില്‍ പ്രവാസി ഇന്ത്യക്കാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ആസ്ഥാനത്ത് പരിപാടി സംഘടിപ്പിച്ചത്.

പ്രവാസികള്‍ക്ക് വോട്ടര്‍ പട്ടിക രജിസ്‌ട്രേഷന്‍ നടപടികള്‍ ലളിതമാക്കുന്നതിന് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഹെല്‍പ്പ് ഡെസ്‌ക്ക് വഴി ലഭ്യമാക്കി. പുതിയ രജിസ്‌ട്രേഷന്‍, വിലാസ മാറ്റം, തിരുത്തലുകള്‍ എന്നിവയ്ക്കായി നിരവധി പ്രവാസികള്‍ ഹെല്‍പ് ഡെസ്‌കിന്റെ സേവനം പ്രയോജനപ്പെടുത്തി. പ്രവാസി സമൂഹത്തില്‍ നിന്ന് പരിപാടിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് കസവ് ഭാരവാഹികള്‍ അറിയിച്ചു.

Content Highlights: A help desk has been set up to assist expatriates with voter list registration, providing guidance on procedures and documentation for inclusion in the electoral roll.

dot image
To advertise here,contact us
dot image